Wednesday September 30th, 2020 - 9:15:am

'വെണ്‍ചാമരം മെല്ലെ വിശി' തരംഗമായി ഉറക്ക് പാട്ട്

princy
'വെണ്‍ചാമരം മെല്ലെ വിശി'  തരംഗമായി ഉറക്ക് പാട്ട്

ദീപു മറ്റപ്പള്ളി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയം:മലയാളികള്‍ എന്നും താരാട്ടു പാട്ടുകള്‍ നെഞ്ചിലേറ്റിയിട്ടുള്ളവരാണ്.അക്കൂട്ടത്തില്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ് 'ഓത്തനാണ് എന്റെ ഓത്തോ' എന്ന ഹ്രസ്വചിത്രത്തിലെ ഈ ഉറക്കു പാട്ടും. ടെലിവിഷന്‍ രംഗത്ത് ആര്‍ട്ട് ഡയറക്ടറായിരുന്ന രാജന്‍ മയൂരയാണ് സംവിധാനം.വാത്സല്യത്തിന്റെ നറു തേന്‍ തുള്ളികള്‍ വരികളില്‍ ചാലിച്ച് ബാല്യത്തെ പുല്‍കുന്നവയാണ് താരാട്ടുപാട്ടുകള്‍.മനസ്സിനെ കുളിരണിയിക്കുന്ന വരികളുംആകര്‍ഷണീയമായ ഈണവും സമന്വയിക്കുന്ന ഒരുപിടി താരാട്ടുപാട്ടുകളും നമുക്കുണ്ട്.

അക്കൂട്ടത്തില്‍ ഇടം പിടിക്കുകയാണ് ഈ ഗാനവും.വെണ്‍ചാമരം മെല്ലെ വിശി എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.ഹ്രസ ചിത്രം പുറത്ത് ഇറങ്ങുന്നതിന് മുന്‍പേ പാട്ട്‌സോഷ്യല്‍ മീഡിയായില്‍ ഇട്ടതോടെ മൂന്ന് ദിവസം കൊണ്ട് കണ്ടത് ഒന്നര ലക്ഷം പേരാണ്.നന്മയുടെയും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ഉള്‍നാടുകളില്‍ കണ്ണീരണിയേണ്ടി വന്ന ഒരു നിഷ്‌ക്കളങ്ക ബാല്യത്തിന്റെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്.ഗാനത്തിന്റെ ഓഡിയോ റിലീസ് പിസി ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.

എറണാകുളത്തെ പ്രമുഖ സാഹിത്യ കൂട്ടായ്മയായ മൊഴി മുറ്റത്തിന്റെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്‌കാരം പ്രകാശനം ചെയ്തത്. ഈണത്തോടൊപ്പം ദൃശ്യാവിഷ്‌കാരവും മികവ് പുലര്‍ത്തുന്നു എന്നതും ശ്രദ്ധേയം. വരികളും സംഗീതവും സംവിധായകനായ രാജന്‍ മയൂരയുടേത് തന്നെയാണ്.കെ.എസ്. സുഗമ ഗാനം ആലപിച്ചിരിക്കുന്നു. അനീഷ് രാമന്റേതാണ് ക്യാമറ. സിനിമാ, ടെലിവിഷന്‍ താരം മഞ്ജു വിജേഷും ബാലതാരം അലക്‌സ് മാത്യു ബസന്തുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.ഹ്രസ്വചിത്രം ഫെബ്രുവരി ആദ്യപകുതിയില്‍ പുറത്ത് ഇറങ്ങുമെന്ന് രാജന്‍ മയൂര പറഞ്ഞു.

Read more topics: Sleeping, song, short film
English summary
Sleeping song viral in social media
topbanner

More News from this section

Subscribe by Email