നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തി ൽ കൂറ്റൻ ശിവലിംഗം ഒരുങ്ങുന്നു.111 അടി ഉയരത്തിൽ ശിവലിംഗം പണിനടന്നുകൊണ്ടിരിക്കുന്നത്.ഇതുവരെയുള്ള റിക്കോർഡുകൾ തകർത്തുകൊണ്ട് ഗിന്നസിലേക്കു ചുവടു വയ്ക്കുകയാണ് നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവലിംഗം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
108 തരം ശിവലിംഗങ്ങള്‍ അടങ്ങിയ ഈ കൂറ്റൻ ശിവലിംഗത്തിനുള്ളിൽ 8 നിലകളിലായി ആരാധനാ സൗകര്യവുമുണ്ട്. ഇവിടെ ശിവപാർവ്വതി, ഗണപതി മുരുക വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കും. , എട്ടാം നിലയില്‍ കൈലാസം ആണ് ..2012 മാർച്ച് 23ന് ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.. 111 അടി ഉയരത്തിൽ നിർമ്മിച്ച ആദ്യത്തെ ശിവലിംഗമാണിത്.
നിലവിൽ 108 അടി ഉയരത്തിൽ കർണാടകയിലെ കോളാർ ക്ഷേത്രത്തിലെ ശിവലിംഗമാണ് ഏറ്റവും ഉയരം കൂടിയത്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്.111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് നിർമ്മാണം..ഉത്സവദിനമായ ഫെബ്രുവരി 20 ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കി രാജ്യത്തിനു സമർപ്പിക്കാനാണ് തീരുമാനം .