Wednesday April 1st, 2020 - 2:23:pm
topbanner

ഇനി ആധാര്‍ കാര്‍ഡ് മൊബൈലില്‍ കൊണ്ടുനടക്കാം

Anusha unni
ഇനി ആധാര്‍ കാര്‍ഡ് മൊബൈലില്‍ കൊണ്ടുനടക്കാം

ഇനി ആധാർ കാർഡുകൾ കൊണ്ടുനടക്കുമ്പോൾ കളഞ്ഞു പോകുമോ എന്ന് ഭയക്കേണ്ട. ആധാർ കാർഡ് മൊബൈലിൽ ലഭ്യമാക്കാനുള്ള സുരക്ഷിതമായ പുതിയ ആപ്ലിക്കേഷനുകൾ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു . uidai യുടെ തന്നെ കൂടുതല്‍ സുരക്ഷിതമായ ആപ്ലിക്കേഷനുകള്‍ ആണ് ഇത് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്‍ഡ്രോയിഡിന്റെയും കൂടാതെ ഐഫോണിന്റെയും ഉപഭോതാക്കള്‍ക്ക് ഈ ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കുവാന്‍ സാധിക്കുന്നതാണ് . എന്നാല്‍ uidai യുടെ പഴയ ആപ്ലിക്കേഷനുകള്‍ ഉപഭോതാക്കള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മാത്രമേ പുതിയത് ഡൌണ്‍ലോഡ് ചെയ്തു എടുക്കുവാന്‍ സാധിക്കുകയുള്ളു .

ആധാറിന്റെ ഈ ആപ്ലിക്കേഷനുകളില്‍ മലയാളം അടക്കം 13 ഭാഷകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . കൂടാതെ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്‌ ഉപഭോതാക്കള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പ്രൂഫ് ആയി ഉപയോഗിക്കുന്നതിനു സാധ്യമാകുന്നതാണ് . കൂടാതെ അതുപയോഗിച്ചു ഉപയോഗിച്ച്‌ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആധാര്‍ സെന്ററുകള്‍ കണ്ടെത്തുവാനും സാധിക്കുന്നതാണ് .

Read more topics: technology, aadhar card
English summary
you can carry Aadhaar card in mobile
topbanner

More News from this section

Subscribe by Email