Wednesday September 30th, 2020 - 8:49:am

ഷവോമിക്കെതിരെ വീണ്ടും സുരക്ഷാ വീഴ്ച ആരോപിച്ച് സെക്യൂരിറ്റി ഗവേഷകര്‍ രംഗത്ത്

Raji E R
 ഷവോമിക്കെതിരെ വീണ്ടും സുരക്ഷാ വീഴ്ച ആരോപിച്ച് സെക്യൂരിറ്റി ഗവേഷകര്‍ രംഗത്ത്

ബീജിങ്: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്കെതിരെ വീണ്ടും സുരക്ഷാ വീഴ്ച ആരോപിച്ച് സെക്യൂരിറ്റി ഗവേഷകര്‍ രംഗത്ത്. ഷവോമിയുടെ ഫോണുകളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആലിബാബ ഹോസ്റ്റ് ചെയ്യുന്ന വിദൂര സെര്‍വറുകളിലേക്ക് കൈമാറുന്നതിനുള്ള പഴുതുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗവേഷകര്‍ ആരോപിക്കുന്നു. ഫോര്‍ബ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, സുരക്ഷാ ഗവേഷകരുടെ ആരോപണം ഷവോമി തള്ളി. ചില അജ്ഞാത ബ്രൗസിങ് വിവരങ്ങള്‍ തങ്ങള്‍ ട്രാക് ചെയ്യുന്നുണ്ടെങ്കിലും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിസുരക്ഷാ ഗവേഷകരായ ഗാബി സിര്‍ലിഗ്, ആന്‍ഡ്ര്യൂ ടിയേര്‍ണി എന്നിവരാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

ഷവോമി മനഃപ്പൂര്‍വ്വം അവരുടെ ഫോണുകളിലെ സോഫ്റ്റ്‌വെയറിലുള്ള പഴുതുകള്‍ ഉപയോഗിച്ച് തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണെന്ന് അവര്‍ ആരോപിക്കുന്നു. താന്‍ ഉപയോഗിക്കുന്ന റെഡ്മി നോട്ട് 8 എന്ന ഫോണില്‍ മാത്രമല്ല ഇത്തരം സുരക്ഷാ വീഴ്ചയെന്നും എല്ലാ ഫോണുകളിലും സമാന പഴുതുകള്‍ ഉണ്ടായേക്കാമെന്നും ഗാബി സിര്‍ലിഗ് പറഞ്ഞു.

മറ്റ് ആപ്പുകള്‍ക്കൊപ്പം എംഐ സീരീസിലേയും റെഡ്മി സീരീസിലെയും ഡിഫോള്‍ട്ട് ബ്രൗസറാണ് പ്രധാനമായും വിവരങ്ങള്‍ ചോര്‍ത്തുന്നതത്രേ. വെബ് ഹിസ്റ്ററിയടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രൗസ് ചെയ്യാനുള്ള സംവിധാനമായ 'ഇന്‍കോഗ്‌നിറ്റോ'മോഡ് ആക്ടിവേറ്റ് ചെയ്താല്‍ പോലും വിവരച്ചോര്‍ച്ചയുണ്ടെന്നാണ് സൂചന.

ഷവോമിയുടെ ബ്രൗസര്‍ ഉപയോഗിച്ച് യൂസര്‍മാര്‍ ഇന്റര്‍നെറ്റില്‍ വിരാജിക്കുന്നതെല്ലാം ആലിബാബയുടെ സര്‍വറിലേക്ക് നിരന്തരം കൈമാറുന്നുണ്ടെന്നാണ് ആരോപണം. ഗൂഗ്ള്‍, മികച്ച സുരക്ഷാ സംവിധാനമുള്ള ഡക് ഡക് ഗോ തുടങ്ങിയ സെര്‍ച്ച് എന്‍ജിനുകളില്‍ സെര്‍ച്ച് ചെയ്യുന്നതും ഇത്തരത്തില്‍ ട്രാക് ചെയ്യപ്പെടുന്നുണ്ട്.

ഏതൊക്കെ ഫോള്‍ഡറുകള്‍ തുറക്കുന്നു, എത്രതവണ സ്‌ക്രീന്‍ സൈ്വപ് ചെയ്യുന്നു, സ്റ്റാറ്റ്‌സ് ബാറില്‍ എന്തൊക്കെ അപ്‌ഡേറ്റ് ആവുന്നു, തുടങ്ങിയ സകല വിവരങ്ങളും സിംഗപ്പൂരിലും റഷ്യയിലുമുള്ള സെര്‍വറുകളിലേക്കാണ് കൈമാറുന്നത്. ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ഷവോമിയുടെ ബ്രൗസറുകളായ 'എംഐ ബ്രൗസര്‍, മിന്റ് ബ്രൗസര്‍ എന്നിവയിലും സമാന സുരക്ഷാ വീഴ്ച്ചയുള്ളതായി ഗവേഷകര്‍ വ്യക്തമാക്കി.

English summary
Security researchers accuse Shawomi of repeatedly failing security
topbanner

More News from this section

Subscribe by Email