Friday February 21st, 2020 - 6:48:pm
topbanner

ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റ ! ; ടെലികോം കമ്പനികൾക്ക് വെല്ലുവിളിയുമായി വൈഫൈ ഡബ്ബ

Anusha unni
ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റ ! ; ടെലികോം കമ്പനികൾക്ക് വെല്ലുവിളിയുമായി  വൈഫൈ ഡബ്ബ

കഴിഞ്ഞ കുറെ കാലങ്ങളായി ടെലികോം രംഗത്ത് എതിരാളികള്‍ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു ഒരു കമ്പനിയാണ് ജിയോ . എന്നാല്‍ ഇപ്പോഴിതാ ജിയോയെ വെല്ലുവാന്‍ പുതിയ സര്‍വീസുകള്‍ ഉടന്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന വൈഫൈ ഡബ്ബ എന്ന സര്‍വീസുകളാണ് ഉടന്‍ എത്തുന്നത് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബംഗളൂരുവില്‍ നിന്നുമാണ് വൈഫൈ ഡബ്ബ എന്ന കമ്പനി എത്തുന്നത് . ഒരു ജിബിയുടെ ഡാറ്റ നല്‍കുന്നത് ഒരു രൂപയ്ക്കാണ് . വൈഫൈ റൗട്ടറുകള്‍ വഴിയാണ് ഉപഭോതാക്കള്‍ക്ക് ഈ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നത് . കൂടാതെ ഇന്റര്‍നെറ്റുകള്‍ക്ക് മികച്ച സ്പീഡ് ലഭിക്കുന്നതിനായി സൂപ്പര്‍നോഡ്സ് എന്ന സംവിധാനവും ഉപയോഗിച്ചിരിക്കുന്നു .

നിലവില്‍ ബംഗളൂരുവില്‍ മാത്രമാണ് ഈ സംവിധാനങ്ങള്‍ ആരംഭിക്കുന്നത് . അതിനു ശേഷം മറ്റുള്ള സ്ഥലങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.

Read more topics: technology, wifi dabba
English summary
wifi dabba internet service
topbanner

More News from this section

Subscribe by Email