Thursday December 12th, 2019 - 5:38:am
topbanner

സുരക്ഷാ ഭീഷണി; വാട്‌സ് ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

jb
സുരക്ഷാ ഭീഷണി; വാട്‌സ് ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

വാട്‌സ് ആപ്പില്‍ സുരക്ഷാ ഭീഷണി കണ്ടെത്തിയതിനെ തുടര്‍ന്ന് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്ച്ചണമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടാകുന്ന സുരക്ഷാവീഴ്ച, ഹാക്കിങ് എന്നിവ തടയുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സിആര്‍ഇടിയാണ് മുന്നറിയിപ്പുമായെത്തിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ ഇസ്രായേലി ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗപ്പെടുത്തി നൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്ന് വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും സുരക്ഷ വീഴ്ചയെന്ന വാര്‍ത്തയെത്തുന്നത്. അതീവ ഗുരുതര സ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണിതെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

വീഡിയോ രൂപത്തിലുള്ള വൈറസ് ഉപയോഗപ്പെടുത്തി ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് പുതിയ രീതി. എംപി4 ഫോര്‍മാറ്റ് അതായത് വീഡിയോ ഫോര്‍മാറ്റിലുള്ള ഒരു ഫയല്‍ വാട്‌സ്ആപ്പ് സന്ദേശമായെത്തും. അജ്ഞാത നമ്പറുകളില്‍ നിന്നുളള സന്ദേശം നമ്മള്‍ ആകാംഷയോടെ തുറക്കുകയാണെങ്കില്‍ ഇതുവഴി ഫോണിലുള്ള സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തപ്പെടുമെന്നാണ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം-ഇന്ത്യ (സി.ഇ.ആര്‍.ടി.)യുടെ മുന്നറിയിപ്പ്.

അതേസമയം വീഡിയോ വൈറസ് ആക്രമണം ഇതുവരെ ഉപയോക്താക്കളെ ബാധിച്ചിട്ടില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്. ആപ്പ് അപഡേറ്റ് ചെയ്ത് ഈ വൈറസിന്റെ ആക്രമണം തടയാനാകും. സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കി സുരക്ഷ കൂട്ടാന്‍ നിരന്തരം ശ്രമങ്ങള്‍ തുടരുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

Read more topics: whatts up, virus, upadate alert,
English summary
whatts up upadate alert
topbanner

More News from this section

Subscribe by Email