Friday August 23rd, 2019 - 1:45:am
topbanner
topbanner

ഈ വര്‍ഷം അവസാനത്തോടെ വാട്‌സ് ആപ്പ് പേമെന്റ് ഉപയോക്താക്കളിലേക്ക് എത്തും

RA
ഈ വര്‍ഷം അവസാനത്തോടെ വാട്‌സ് ആപ്പ് പേമെന്റ്  ഉപയോക്താക്കളിലേക്ക് എത്തും

ഗൂഗിള്‍ തങ്ങളുടെ പേമെന്റ് സേവനം ആരംഭിച്ചതിനു പിന്നാലെ വാട്‌സ് ആപ്പും തങ്ങളുടെ പേമെന്റ് സേവനങ്ങളും തുടങ്ങുമെന്ന് വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് .നിലവില്‍ ബീറ്റാ പതിപ്പില്‍ വാട്സ് ആപ്പ് പേമെന്റ് സൗകര്യം ലഭ്യമാണ്. എന്നാല്‍ എല്ലാ വേര്‍ഷലുകളിലും വാട്‌സ് ആപ്പ് പേമെന്റ് ലഭ്യമായിത്തുടങ്ങും എന്ന ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോള്‍ അധികൃതരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

 ന്യൂഡല്‍ഹിയില്‍ വാട്സാപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടത്.തങ്ങളുടെ അടുത്തലക്ഷ്യം ഇന്ത്യയില്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എല്ലാം ഇന്ത്യയിലെ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കുമെന്നും വാട്സ് ആപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് കൂട്ടിച്ചേര്‍ത്തു.ഇതു വഴി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് വാട്‌സ് ആപ്പിന്റെ ഭാഷ്യം.

Read more topics: whatsapp, payment, this year
English summary
whatsapp payment this year
topbanner

More News from this section

Subscribe by Email