Monday August 19th, 2019 - 7:45:am
topbanner
topbanner

വാട്സ്ആപ്പില്‍ ആളുമാറി ചിത്രങ്ങള്‍ അയച്ച് പ്രശ്നത്തിലാകണ്ട....നിങ്ങൾക്കായി എത്തി പുതിയ ഫീച്ചര്‍

RA
വാട്സ്ആപ്പില്‍ ആളുമാറി ചിത്രങ്ങള്‍ അയച്ച് പ്രശ്നത്തിലാകണ്ട....നിങ്ങൾക്കായി എത്തി പുതിയ ഫീച്ചര്‍

വാട്സ്ആപ്പ് ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ആളുമാറി ചിത്രങ്ങള്‍ അയക്കുക. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം എത്തിയിക്കുന്നു എന്നതാണ് ഒരു സന്തോഷവാർത്ത. വാട്‌സാപ്പിന്റെ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും.

ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി ഉറപ്പുവരുത്താനാവും. വാട്‌സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നത്. നിലവില്‍ വാട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ. എന്നാല്‍ പുതിയ അപ്ഡേഷനില്‍ അയക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും.

അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോഴും വ്യക്തികള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്പോഴും ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താനാവും.

Read more topics: whatsapp, new feature, available
English summary
whatsapp new feature available
topbanner

More News from this section

Subscribe by Email