Sunday December 15th, 2019 - 8:31:pm
topbanner

വാട്സ്ആപ്പിലെ ഈ പുതിയ സംവിധാനം അറിഞ്ഞാൽ അനാവശ്യ ഗ്രൂപ്പുകളിൽ നിന്നും രക്ഷപ്പെടാം

princy
വാട്സ്ആപ്പിലെ ഈ പുതിയ സംവിധാനം അറിഞ്ഞാൽ അനാവശ്യ ഗ്രൂപ്പുകളിൽ നിന്നും രക്ഷപ്പെടാം

അനാവശ്യമായി നിങ്ങളെ ഗ്രൂപ്പുകളില്‍ ആഡ് ചെയ്യുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ടാവാം. ഒരുരുത്തരുടേയും ഫോണില്‍ നിരവധി ഗ്രൂപ്പും അതില്‍ ഓരോന്നിലും കുന്നുകൂടുന്ന മെസേജും കൊണ്ട് നിറയുമ്പോള്‍ ഫോണ്‍ തന്നെ ഹാങ്ങായി പോവാറുമുണ്ട്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് പുതിയ ഗ്രൂപ്പുകളുടെ എണ്ണംപൊരുകികൊണ്ടിരിക്കും.അറിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഇത്തരം ഗ്രൂപ്പുകളിലേക്ക് ഉപയോക്്താവിനെ ആഡ് ചെയ്യാന്‍ സാധിക്കും.ഒരിക്കല്‍ കയറിക്കഴിഞ്ഞാല്‍ ബന്ധങ്ങള്‍ മുറിഞ്ഞുപോവാതിരിക്കാന്‍ ലെഫ്‌റ് അടിക്കാനാവാതെ കടിച്ചുതൂങ്ങി നില്‍ക്കുന്നവുരുമുണ്ട്. ഇനി അതിനെല്ലാം കടിഞ്ഞാണ്‍ വീഴുകയാണ്. ഇനി നിങ്ങളുടെ അനുവാദം കൗടാതെ നിങ്ങളെ ആര്‍ക്കും ഒരു ഗ്രൂപിലും ആഡ് ചെയ്യിക്കാന്‍ സാധികാത്ത ഒരു സംവിധാനവുമായാണ് വാട്‌സപ്പിന്റെ വരവ്.

whatsappഗ്രൂപ്പില്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് പണി തരാന്‍ സാധ്യത ഉള്ളവരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെന്ന് സാരം.പുതിയ അപ്ഡേഷനില്‍ ഏതെങ്കിലും പുതിയ ഗ്രൂപ്പുകളില്‍ ആഡ് ചെയ്യുന്നത് ഇനി ഉപയോക്താവിന്റെ തീരുമാനം അനുസരിച്ചിരിക്കും.നിരവധി ഉപയോക്താക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഈ പുതിയ പരിഷ്‌കരണം. പൂതിയ നീക്കത്തിന്റെ ഭാഗമായി അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതില്‍നിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കും.

മറ്റു ഗ്രൂപ്പുകളില്‍ അനുവാദമില്ലാതെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്.പുതിയ പരിഷ്‌കരണത്തിലൂടെ അത്തരം ബുദ്ധിമുട്ടുകള്ക്കെല്ലാം പരിഹാരമാകും .ആര്‍ക്കൊക്കെ തങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാമെന്നും ക്ഷണിക്കാമെന്നുമുള്ള അധികാരം ഉപയോക്താവിനു നിലനില്‍ക്കുമ്പോള്‍ ആവശ്യമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്നവരെ പ്രത്യേകമായി തിരഞ്ഞ് പിടിച്ച് വിലക്കാന്‍ ഉപയോക്താവിന് സാധിക്കും.പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്‌സ്ആപ്പ് സെറ്റിങ്‌സിലെ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്താല്‍ പ്രൈവസി ഓപ്ഷന്‍ കാണാം.

whatsഅതില്‍ ഗ്രൂപ്പില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എവരിവണ്‍ , മൈ കോണ്‍ടാക്റ്റ്‌സ് ,മൈ കോണ്‍ടാക്റ്റ്‌സ് എക്‌സപ്റ്റ് എന്നീ ഓപ്ഷനുകള്‍ വരികയും ഉപയോക്താവിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ സാധിക്കുകയും ചെയ്യും.മുന്‍പ് എവരി വണ്‍,മൈ കോണ്ടാക്സ്,നോബഡി എന്നീ ഓപ്ഷുകളാണ് ഉണ്ടായിരുന്നത്. കോണ്ടാക്റ്റില്‍ ഉള്ളവരില്‍ ചിലരെ ഗ്രൂപ്പുകളില്‍ നിന്നും വിലക്കാനുള്ള സംവിധാനം ഈ മുന്നു ഓപ്ഷനുകളില്‍ ഇല്ലാത്തതില്‍് വലിയ പരാതികളാണ് ഉയര്‍ന്നു വന്നിരുന്നത്.ഈ സാഹചര്യത്തിലാണ് നോബഡി ഫീച്ചറിന് പകരമായി മൈ കോണ്‍ടാക്റ്റ്‌സ് എക്‌സപ്റ്റ് എന്ന ഓപ്ഷന്‍ കമ്പനി കൊണ്ടു വന്നിരിക്കുന്നത്.

ലോക വ്യാപകമായി അവതരിപ്പിച്ചിരിക്കുന്ന ഈ സംവിധാനം ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലുംഐഫോണ്‍ വേര്‍ഷനുകളിലും ലഭ്യമാണ്.അതിനിടെ വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് എന്ന് പുതിയ സംവിധാനം അവതരിപ്പിക്കാനുളള തയ്യാറെടുപപ്പ്ിലാണ് ഫെയ്‌സ്ബുക്ക്സിഇഒ മാര്‍ക്ക്സുക്കര്‍ബര്‍ഗ്.ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.വാട്‌സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്‌മെന്റ് ഫീച്ചര്‍.

ഇതുസംബന്ധിച്ച ടെസ്റ്റുകള്‍ പുരോഗമിക്കുകയാണെന്നും എത്രയും വേഗം തന്നെ ഇന്ത്യയില്‍ പേമെന്റ് അവതരിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്‌സി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാര്‍ത്തകളുണ്ട്. യുപിഐ അടിസ്ഥാനമാക്കിയ പേയ്‌മെന്റ് സേവനമാണ് വാട്‌സ്ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്.

Read more topics: whatsapp, new option,
English summary
whats app introduced new option
topbanner

More News from this section

Subscribe by Email