Tuesday October 22nd, 2019 - 2:20:pm
topbanner

ഉറങ്ങി ഉണരുന്നത് തന്നെ വാട്സാപ്പിൽ ആണല്ലേ....

Anusha Aroli
ഉറങ്ങി ഉണരുന്നത് തന്നെ വാട്സാപ്പിൽ ആണല്ലേ....

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിലെ വലിയൊരു പ്രശ്നമാണ് സ്റ്റോറേജ് സ്പേസ് റണ്ണിങ് ഔട്ട് . നിരവധി ഗ്രൂപ്പുകളും അംഗങ്ങളും സ്ഥിരമായി അയക്കുന്ന മെസേജുകൾ പലപ്പോഴും സ്മാർട് ഫോണുകളുടെ പ്രവർത്തനെ തന്നെ ബാധിക്കാറുണ്ട്.വാട്സാപ് റീസ്റ്റാർട്ട് ചെയ്യാതെ തന്നെ ഇതിനൊരു പരിഹാരം വാട്സാപ് നൽകിക്കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാട്സാപ് സ്ഥിരമായി ഉപയോഗിക്കുന്നവരെ ഏറെ സഹായിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമാണ്. ഈ ഫീച്ചർ നേരത്തെ തന്നെ ഐഒഎസ് പതിപ്പിലുണ്ട്. ചിത്രങ്ങൾ, വിഡിയോകൾ, ചാറ്റുകൾ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് ഈ ഫീച്ചറിന്റെ സഹായത്തോടെ കണക്കാക്കാൻ സാധിക്കുമെത്രെ.

പുതിയ ഫീച്ചർ പരീക്ഷിക്കാൻ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ വാട്‌സാപ്പിന്റെ സെറ്റിങ്‌സിൽ പോകുക. തുടർന്ന് ഡേറ്റാ ആൻഡ് സ്റ്റോറേജ് എടുക്കുക. ശേഷം സ്റ്റോറേജ് യൂസേജ് തിരഞ്ഞെടു‌ക്കുക. ഇവിടെ ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് കാണാൻ കഴിയും.

ടെക്‌സ്റ്റ്‍, ലൊക്കേഷന്‍, ഓഡിയോ‍, വിഡിയോ, ഡോക്യുമെന്റ് ഫയലുകൾ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനാകും. സ്റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകൾ നീക്കം ചെയ്യാം.

Read more topics: whatsapp, storage space,settings
English summary
whatsapp storage space
topbanner

More News from this section

Subscribe by Email