Wednesday April 8th, 2020 - 6:42:am
topbanner

ഫേസ്ബുക്കിനെ പിന്നിലാക്കി ടിക്ക് ടോക്ക് കുതിക്കുന്നു

Anusha unni
ഫേസ്ബുക്കിനെ പിന്നിലാക്കി ടിക്ക് ടോക്ക് കുതിക്കുന്നു

ഫേസ്ബുക്കിനെ പിന്തള്ളിക്കൊണ്ട് ചൈനീസ് ആപ്പായ ടിക്ക് ടോക്ക് കുതിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിനെയും മെസ്സഞ്ചറിനേയും ഇന്‍സ്റ്റാഗ്രാമിനെയും പിന്നിലാക്കി ടിക്ക് ടോക്ക് ഡൌണ്‍ലോഡ് ചെയ്തത് ഏകദേശം 700 മില്യണ്‍ ആളുകളാണ് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ഓവര്‍ ഓള്‍ ടിക്ക് ടോക്കിനു മുകളില്‍ വാട്ട്സ് ആപ്പ് മാത്രമാണുള്ളത് . 2018ല്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ടിക്ക് ടോക്ക് 2019 അവസാനിച്ചപ്പോഴേക്കും ആദ്യം രണ്ടില്‍ എത്തിക്കഴിഞ്ഞു . 2018 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ആപ്ലികേഷനുകള്‍ ഒന്നില്‍ വാട്ട്സ് ആപ്പ് ,രണ്ടാമതായി ഫേസ്ബുക്ക് ,മൂന്നില്‍ മെസ്സഞ്ചര്‍ എന്നിങ്ങനെയായിരുന്നു . നാലാം സ്ഥാനത്തായിരുന്നു ടിക്ക് ടോക്ക് എത്തിയിരുന്നത് .

എന്നാല്‍ 2019 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒന്നില്‍ വാട്ട്സ് ആപ്പ് ,രണ്ടാം സ്ഥാനത്തു ടിക്ക് ടോക്ക് ,മൂന്നില്‍ മെസ്സഞ്ചര്‍ ,നാലാമതായി ഫേസ്ബുക്ക് എന്നിങ്ങനെയാണ് . ഇന്ത്യ, യുഎസ്, ചൈന എന്നിവിടങ്ങളിലാണ് ടിക്ടോക് ചുവടുറപ്പിച്ചത്.

Read more topics: technology,tiktok
English summary
tiktok become top in social media
topbanner

More News from this section

Subscribe by Email