Wednesday November 20th, 2019 - 11:41:am
topbanner

ഈ ഇമോജികള്‍ അത്ര വെടിപ്പല്ല; ഉപയോഗിച്ചാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം വിലക്ക്

suji
 ഈ ഇമോജികള്‍ അത്ര വെടിപ്പല്ല; ഉപയോഗിച്ചാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം വിലക്ക്

ഇമോജികള്‍ തമാശയ്ക്കും, സന്ദേശങ്ങള്‍ അര്‍ത്ഥവത്താക്കാനുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ജനപ്രീതി നേടുന്നത് കൊണ്ട് തന്നെ ഓരോ വര്‍ഷവും കൂടുതല്‍ ഇമോജികള്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ചില ഇമോജികള്‍ ഉപയോഗിക്കുന്ന രീതി മോശം ചിന്തകള്‍ മൂലമാണെന്നാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം കണ്ടെത്തിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതുപ്രകാരം പുതിയ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് നിബന്ധനകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വഴുതന, പീച്ച് എന്നിവ നഗ്‌നചിത്രങ്ങള്‍ക്ക് ബദലായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് ലൈംഗിക ചുവയോടെ ഇവ പ്രയോഗിച്ചാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാ അക്കൗണ്ടുകള്‍ ഫ്‌ളാഗ് ചെയ്യുകയോ, നീക്കം ചെയ്യുകയോ നേരിടേണ്ടി വരുമെന്ന് അറിയിച്ചത്.

ലൈംഗികമായ അഭിപ്രായങ്ങള്‍, ചേഷ്ടകള്‍, എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

Read more topics: emoji, issue, not fair
English summary
this emojis not fair
topbanner

More News from this section

Subscribe by Email