Friday June 5th, 2020 - 7:33:am

ഈ ഫോണുകളിൽ ഇനിമുതൽ വാട്സാപ്പ് ലഭിക്കില്ല

Anusha unni
ഈ ഫോണുകളിൽ ഇനിമുതൽ വാട്സാപ്പ് ലഭിക്കില്ല

2020 മുതല്‍ ആന്‍ഡ്രോയിഡ്,വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ വാട്സാപ്പ് സേവനം അവസാനിപ്പിക്കും. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ വിവരം വാട്സാപ്പ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്‍ഡ്രോയിഡ്,വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് വാട്സാപ്പ് തീരുമാനം. ഇതിന് പുറമേ ആന്‍ഡ്രോയിഡ് 2.3.7 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി 1 മുതല്‍ വാട്സാപ്പ് ലഭ്യമാകില്ല. കൂടാതെ ആപ്പിള്‍ ഐഫോണ്‍ ഐ ഓ എസ് 8 പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഈ തീയതി മുതല്‍ വാട്സാപ്പ് ലഭ്യമാകില്ല.
പുതിയ വാട്സാപ്പ് ആപ്പിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഓ എസുകളില്‍ ലഭ്യമില്ലാത്തതാണ് ഈ ഫോണുകളില്‍ വാട്സാപ്പ് നിര്‍ത്തുവാനുള്ള കാരണം.

എന്നാല്‍ ഈ ഫോണുകള്‍ പെട്ടെന്ന് സേവനം അവസാനിപ്പിക്കുകയല്ല ചെയ്യുക.ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പില്‍ പുതിയ അപ്ഡേറ്റുകള്‍ ലഭിക്കാതിരിക്കുകയാണ് ചെയ്യുക. ആപ്പ് ഒരിക്കല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ തിരികെ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കില്ല.

Read more topics: watsapp, technology
English summary
these smart phones will not get watsapp
topbanner

More News from this section

Subscribe by Email