Thursday February 20th, 2020 - 10:13:pm
topbanner

അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ മൂന്നുദിവസം പറന്ന് സോളര്‍ ഇംപള്‍സ് 2 സ്പെയിനിൽ

dilmadeepa
അറ്റ്ലാന്റിക്  സമുദ്രത്തിനു കുറുകെ മൂന്നുദിവസം പറന്ന് സോളര്‍ ഇംപള്‍സ് 2 സ്പെയിനിൽ

പൂർണ മായും സോളാറിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനം തീര്‍ന്നുപോകുമോ എന്ന പേടി ഒട്ടും ഇല്ലാതെ ഇംപള്‍സ് വിമാനം സെവിയ്യയില്‍ സുരക്ഷിതമായിറങ്ങി, 6,272 കിലോമീറ്റര്‍ പിന്നിട്ട്. സൗരോര്‍ജം കൊണ്ടു മാത്രം പ്രവര്‍ത്തിക്കുന്ന സോളര്‍ ഇംപള്‍സ് 2 എന്ന വിമാനം ന്യൂയോര്‍ക്കില്‍നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ മൂന്നുദിവസം പറന്നാണ് ഇന്നലെ പുലര്‍ച്ചെ സ്പെയിനിലിറങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


ഒറ്റ സീറ്റ് മാത്രമുള്ള വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍നിന്നു സെവിയ്യയിലെത്താന്‍ 71 മണിക്കൂറെടുത്തു. സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന വിമാനത്തിന്റെ ഒറ്റത്തവണയുള്ള ഏറ്റവും വലിയ യാത്രയാണിത്. ഈ വിമാനത്തിന്റെ ലോകപര്യടനത്തിന്റെ പതിനഞ്ചാം പാദത്തിലെ യാത്രയായിരുന്നു ഇത്.


മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വിമാന യാത്ര. ഇതിന്റെ ചിറകുകളില്‍ 17,0000 സൗരോര്‍ജ ഷെല്ലുകളാണു ഘടിപ്പിച്ചിട്ടുള്ളത്. സ്വിറ്റ്സര്‍ലന്‍ഡുകാരായ ബെര്‍ട്രന്‍ഡ് പിക്കാര്‍ഡ്, ആന്ദ്രേ ബോര്‍ഷ്ബെര്‍ഗ് എന്നിവരായിരുന്നു പൈലറ്റുമാര്‍.

എംഎല്‍എ മുകേഷിനെ കാണാനില്ല

ആലുവ: കോടതി മുറിയില്‍ ജീവനക്കാരിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്റ്റില്‍

25 വർഷമായി സിനിമ കണ്ടിട്ടെന്ന് പി ജയചന്ദ്രൻ

English summary
Solar Pulse 2 completing flight across the Atlantic Ocean and it reach spain
topbanner

More News from this section

Subscribe by Email