Monday March 30th, 2020 - 2:57:am
topbanner

തൈര് നിര്‍മിക്കാന്‍ സഹായിക്കുന്ന റെഫ്രിജറേറ്റര്‍ ! പുത്തൻ പരീക്ഷണവുമായി സാംസങ്ങ്

Anusha unni
തൈര് നിര്‍മിക്കാന്‍ സഹായിക്കുന്ന റെഫ്രിജറേറ്റര്‍ ! പുത്തൻ പരീക്ഷണവുമായി സാംസങ്ങ്

തൈര് നിര്‍മിക്കാന്‍ സഹായിക്കാന്‍ സാധിക്കുന്ന റെഫ്രിജറേറ്റര്‍ വിപണിയില്‍ എത്തിച്ച്‌ സാംസങ്ങ്. പുതിയ കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററാണ് തൈര് നിര്‍മിക്കുന്നതിനായി വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

30,990 - 45,990 രൂപയാണ് കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററിന്റെ വില.സാംസങ്ങിന്‍റെ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5- ഇന്‍- വണ്‍ ട്വിന്‍ കൂളിംഗ് സാങ്കേതികവിദ്യയോടുകൂടിയതാണ് പുതിയ കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്റര്‍. 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ ശേഷികളില്‍ ഇവ ലഭ്യമാണ്.

അഞ്ച് മുതല്‍ ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാന്‍ ഈ റെഫ്രിജറേറ്റിന് കഴിയും. തൈര് വെറുതെ നിര്‍മിച്ചു വെക്കുക മാത്രമല്ല, അത് കേടുകൂടാതെ സൂക്ഷിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. മൃദുവായ തൈരിന് അഞ്ച് മണിക്കൂറും കട്ടിയുള്ള തൈരിന് ആറ് മണിക്കൂറും വേണ്ടി വരുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. പാല്‍ തിളപ്പിച്ച്‌ തണുപ്പിച്ച ശേഷം തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്‍മന്‍റേഷന്‍ ചെയ്യും എന്നതാണ് ഇതിന്‍റെ സാങ്കേതികത രീതി.

Read more topics: technology,samsung
English summary
samsung curd making refrigerator
topbanner

More News from this section

Subscribe by Email