ന്യൂഡല്‍ഹി: രാജ്യമെമ്പാടും ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞ 251 രൂപയുടെ ഫ്രീഡം സ്മാര്‍ട്ട് ഫോണിന് 25 ലക്ഷം ബുക്കിങ് ലഭിച്ചതായി ഫോണ്‍ പുറത്തിറക്കുന്ന റിങ്ങിങ് ബെല്‍സ് കമ്പനിയുടെ ഡയറക്ടര്‍ മോഹിത് ഗോയല്‍. 73 കോടിരൂപയാണ് ഇതിലൂടെ കമ്പനിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഫോണിന്റെ വിലയായ 251 രൂപയും ഷിപ്പിങ് ചാര്‍ജായ 40 രൂപയുമടക്കമാണ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കേണ്ടത്. ജൂണ്‍ മാസത്തോടെ ഫോണ്‍ വീട്ടിലെത്തുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ഫോണ്‍ നിര്‍മിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിങിലൂടെ ലഭിച്ച പണം ആവശ്യമില്ലെന്ന് മോഹിത് പറയുന്നു. ഏപ്രില്‍ അവസാനത്തോടെ ഫോണ്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ആദായ നികുതി വകുപ്പും പോലീസ് അധികൃതരും നോയ്ഡയിലുള്ള റിങ്ങിങ് ബെല്‍സിന്റെ ഓഫീസില്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
തട്ടിപ്പു നടത്തി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ മോഹിത് ഗോയലിന്റെ പാസ്പോര്‍ട്ടും കമ്പനിയുടെ രേഖകളും ഫോണ്‍ വിതരണം ചെയ്യുന്നതുവരെ പിടിച്ചുവെയ്ക്കുമെന്ന് ഡിഎസ്പി അനൂപ് സിങ് പറഞ്ഞു.
നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍
വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ യുവാവിന് ദിലീപിന്റെ ജോലി വാഗ്ദാനവും
കണ്ണൂര്‍ വിമാനത്താവളത്തിലെ ഒഴിവുകള്‍; മുസ്ലീം ലീഗിന്റെ കത്ത് വിവാദമാകുന്നു
കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര് അറസ്റ്റില്‍