Friday December 13th, 2019 - 2:23:am
topbanner

വളര്‍ച്ചയില്‍ ഫേസ്ബുക്കിനെയും വാട്ട്‌സ്ആപ്പിനെയും മറി കടന്ന് ജിയോ

Jikku Joseph
വളര്‍ച്ചയില്‍ ഫേസ്ബുക്കിനെയും വാട്ട്‌സ്ആപ്പിനെയും മറി കടന്ന് ജിയോ

വളര്‍ച്ചയില്‍ ഫേസബുക്കിനെയും വാട്ട്‌സ്ആപ്പിനെയും മറി കടന്നതായി റിലയന്‍സ് ജിയോ. സെപ്റ്റംബര്‍ മാസം മാത്രം 16 ദശലക്ഷം ഉപയോക്താക്കളെ ജിയോ സൃഷ്ടിച്ചതായി കമ്പനി അവകാശപ്പെടുന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് ജിയോ പുറത്തിറക്കിയത്. 26 ദിവസത്തിനുള്ളില്‍ കമ്പനിയുടെ വളര്‍ച്ചയാണ് 16 ദശലക്ഷം ഉപയോക്താക്കള്‍. ലോകത്തിലെ ഒരു സ്റ്റാര്‍ട്ടപ്പിനും ടെലികോം കമ്പനിക്കും അവകാശപ്പെടാനാകത്തതാണ് ഈ വളര്‍ച്ചാ നിരക്കെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

ആധാര്‍ അധിഷ്ഠിതമായ പേപ്പര്‍ രഹിത സിം കാര്‍ഡ് ആക്ടിവേഷന്‍ ആണ് ജിയോ ഇന്ത്യയില്‍ നടപ്പിലാക്കിയത്. 3100 പട്ടണങ്ങളില്‍ ഈ സേവനം ലഭ്യമാക്കിയെന്ന് അംബാനി അറിയിച്ചു. അടുത്ത ആഴ്ചകളില്‍ ഈ സേവനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്തൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലും മന്ത്രിപുത്രന്‍: ഇ പിയുമായി ബന്ധപ്പെട്ടു പുതിയ വിവാദം

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

Read more topics: reliance, jio
English summary
reliance jio adds 16 million subscribers in 26 days
topbanner

More News from this section

Subscribe by Email