Tuesday October 15th, 2019 - 6:58:am
topbanner

എത്തിപ്പോയി ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്; വില ഇങ്ങനെ

suji
 എത്തിപ്പോയി ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്; വില ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കി. ആപ്പിള്‍ ഫോണുകളുടെ വില്‍പ്പന കുറയുന്ന സാഹചര്യത്തില്‍ നിലവിലെ ഐഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യാനും, ആന്‍ഡ്രോയ്ഡില്‍ നിന്ന് മാറാനും ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതോടൊപ്പം ഐഫോണ്‍ 11 മോഡലും ആപ്പിള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ആപ്പിള്‍ വാച്ച് സീരീസ് 5, 10.2 ഇഞ്ച് ഐപാഡ് എന്നിവയും പുറത്തിറക്കി. ഐഫോണ്‍ 11 പ്രോ 64 ജിബി വേരിയന്റിന് ഇന്ത്യയില്‍ 99,000 രൂപയും, യുഎസില്‍ 999 ഡോളറുമാണ് വില.

256 ജിബി, 512 ജിബി വേരിയന്റുകള്‍ക്ക് 1,13,900 രൂപയും (യുഎസില്‍ 1149 ഡോളര്‍), 1,31,900 (1349 ഡോളര്‍) എന്നിങ്ങനെയാണ് വില. ഐഫോണ്‍ 11 പ്രോ മാക്‌സ് വില ഇങ്ങനെയാണ്:

64 ജിബി വേരിയന്റ് 1,09,900 രൂപ, യുഎസില്‍ 1099 ഡോളര്‍

256 ജിബി 1,23,900 രൂപ, യുഎസില്‍ 1249 ഡോളര്‍

512 ജിബി 141,900 രൂപ, യുഎസില്‍ 1449 ഡോളര്‍

മിഡ്‌നൈറ്റ് ഗ്രീന്‍, സ്‌പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഇവ ലഭിക്കും. പ്രോ ഡിസ്‌പ്ലേ, ട്രിപ്പിള്‍ ക്യാമറ, മെച്ചപ്പെട്ട ബാറ്ററി എന്നിവയാണ് സവിശേഷത. 4കെ വീഡിയോ റെക്കോര്‍ഡിംഗ് വരെ ഈ ക്യാമറയില്‍ സാധ്യമാണ്.

 

Read more topics: new iPhone 11 Pro, details
English summary
new iPhone 11 Pro video
topbanner

More News from this section

Subscribe by Email