Monday October 21st, 2019 - 3:05:am
topbanner

കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

JB
കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂയോര്‍ക്ക്: അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം മാഞ്ഞുപോവുന്ന സംവിധാനം ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പരിചയമുണ്ടാവും. ഇത് ഉള്‍പ്പെടുത്തി 'കൈവിട്ടുപോയ' സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനൊരുങ്ങുകയാണ് വാട്ട്സാപ്പ്. നിലവിലുള്ള 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്ഡ്രോയിഡ് ബീറ്റ വി2.19.275 എന്ന വേര്‍ഷനില്‍ ഈ സംവിധാനം ലഭ്യമാകുമെന്നാണ് വിവരം. ഗ്രൂപ്പ് മെസേജുകളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുള്ളത്. പേഴ്‌സണല്‍ ചാറ്റുകളില്‍ ഇത് പിന്നീട് ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സന്ദേശം അയച്ച ആള്‍ക്ക് എത്ര സമയം കഴിഞ്ഞ് മെസേജ് സ്വയം അപ്രത്യക്ഷമാകണമെന്ന് തീരുമാനിക്കാന്‍ കഴിയും.സെറ്റിംഗ്‌സിലെ ഡിസപ്പിയറിംഗ് മെസേജ് എന്ന ഓപ്ഷനില്‍ മെസേജ് അപ്രത്യക്ഷമാകേണ്ട സമയം സെറ്റ് ചെയ്യാന്‍ കഴിയും അഞ്ച് സെക്കന്‍ഡും ഒരുമണിക്കൂറുമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇതിലും മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് കരുതുന്നത്.

ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവില്‍ സമാനമായ സംവിധാനമുണ്ട്. നിലവില്‍ വാട്സാപ്പില്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷനില്‍ മായ്ച്ചാല്‍ മെസേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള്‍ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്‌ഡേറ്റില്‍ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകള്‍ വൈകാതെ പ്രാബല്യത്തിലാകും.

 

Read more topics: new feature, in whattsup,
English summary
new feature in whattsup
topbanner

More News from this section

Subscribe by Email