അതിവേഗം വളരുന്ന സമൂഹമാധ്യമമാണ് ഇന്‍സ്റ്റഗ്രാം. അനുദിനം സ്വന്തം ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും സംഭവങ്ങളുമെല്ലാം പോസ്റ്റുകളായും സ്റ്റോറികളായുമെല്ലാം ലോകത്തെ അറിയിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന നെറ്റ്വര്‍ക്കാണ് ഇന്‍സ്റ്റഗ്രാം. സെലിബ്രേറ്റികളും സാധാരണക്കാരുമായി നിരവധി ആളുകളാണ് ഇന്‍സ്റ്റഗ്രം ഉപയോഗിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് അത്രം സന്തോഷം നല്കുന്ന വര്‍ത്തയല്ല പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകളുടെ എണ്ണം കാണാന്‍ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. നേരത്തെ അമേരിക്കയില്‍ ഇന്‍സ്റ്റഗ്രാം ഈ പരിഷ്കാരം നടപ്പാക്കിയിരുന്നു. ജൂലൈ മുതല്‍ കാനഡ, ഓസ്ട്രേലിയ, ബ്രസീല്‍, അയര്‍ലന്‍ഡ്, ഇറ്റലി, ന്യൂസിലന്‍ഡ്, ജപ്പാന് എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയ പരിഷ്കാരം അമേരിക്കയിലും സാധ്യമായതോടെ ഇപ്പോള്‍ ഇത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
ആഗോള തലത്തില്‍ ഇത് നടപ്പാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പരിഷ്കാരത്തിന് കാനഡ, ഓസ്ട്രേലിയ, ബ്രസീല്‍, അയര്‍ലന്‍ഡ്, ഇറ്റലി, ന്യൂസിലന്‍ഡ്, ജപ്പാന് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ തുടരുമെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു. അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ കാണാന്‍ സാധിക്കില്ല.
ലൈക്കുകളുടെ എണ്ണം മറച്ചുവച്ചാല്‍ തനിക്ക് എത്ര ലൈക്ക് കിട്ടിയെന്നുള്ള ഉപഭോക്താവിന്റെ ആകാംക്ഷ കുറയുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പ്രശസ്തി ആഗ്രഹിച്ച് മാത്രം നിരവധിയാളുകളാണ് ദിനംതോറും പോസ്റ്റിടുന്നത്. സമൂഹമാധ്യമങ്ങള്‍ ഒരാളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നെന്നും പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ നീക്കം.