സ്ത്രീ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ് ഈ ദിവസങ്ങള്‍. പല തരത്തിലുളള ശാരീരബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ദിവസങ്ങളാണിത്. മാനസികവും ശാരീരികവുമായ ഏറെ ബുദ്ധിമുട്ടുകളിലൂടെയായിരിക്കും ഓരോ ആര്‍ത്തവ ദിനത്തിലും സ്ത്രീകള്‍ കടന്നു പോകുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അതുകൊണ്ട് തന്നെ സ്ത്രീകള്‍ പൊതുവേ മാസമുറയുടെ തീയതി ഓര്‍ത്തുവെക്കാറുണ്ട്. ഒന്ന് കരുതിയിരിക്കാനും മറ്റ് തയ്യാറെടുപ്പുകള്‍ക്കുമായി മാസമുറ തീയതി പലരും കുറിച്ച് വെയ്ക്കും. പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ ഈ തീയതി മറക്കുന്നവരാണ് ഏറെയും. എന്നാല്‍ അത്തരത്തിലുള്ള മറവിക്കാരികള്ക്ക് ഒരു സഹായകമാവുകയാണ് ആപ്പിള്‍ വാച്ച്. നിങ്ങളുടെ ആര്‍ത്തവ തീയതി ഓര്‍മ്മിപ്പിക്കുന്ന ഒരു ആപ്പാണ് ആപ്പിള്‍ വാച്ചില്‍ ഒരുക്കുന്നത്. ഐഫോണിലും ആപ്പിള്‍ വാച്ചിലുമാണ് ഈ ആപ്പ് ലഭ്യമാവുക.
മാസമുറ ഈ മാസം എപ്പോഴിയിരിക്കുമെന്നും, ഇപ്പോഴത്തെ ഫ്ളോ എങ്ങനെയാണെന്നും വാച്ച് ഓര്‍മ്മിപ്പിക്കും. അടുത്ത മാസം എന്നാണ് ആര്‍ത്തവ തീയതി എന്നും നേരത്തെ വാച്ച് നമ്മളെ ഓര്‍പ്പിക്കും. ആപ്പിള്‍ വാച്ചിന്റെ ഒ.എസ് 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം പരീക്ഷിക്കുക.