Wednesday October 21st, 2020 - 3:30:pm

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

Jikku Joseph
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

ജനറല്‍, സീസണ്‍ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റും ബുക്ക് ചെയ്യാന്‍ റെയില്‍വേ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. ഈ ആപ്പ് ഉപയോഗിച്ച് യാത്രക്കാരന് പേപ്പര്‍ ടിക്കറ്റും പേപ്പര്‍ രഹിത ടിക്കറ്റും എടുക്കാനാകും. ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്ക് കീഴിലെ സ്റ്റേഷനുകളില്‍ മാത്രമേ പേപ്പര്‍ രഹിത ടിക്കറ്റ് എടുക്കാനാവുകയുള്ളൂ.

എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയുടെ ഏതു സ്റ്റേഷനുകളിലെ ആവശ്യങ്ങള്‍ക്കും പേപ്പര്‍ ടിക്കറ്റ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പ് ലഭ്യമാകും. യാത്രക്കാരന്‍ റെയില്‍വേ വാലറ്റില്‍ (ആര്‍ വാലറ്റ്) പണം നിക്ഷേപിക്കണം. ആര്‍ വാലറ്റില്‍ 100 രൂപ മുതല്‍ 5000 രൂപ വരെ നിക്ഷേപിക്കാം. തുടര്‍ന്ന് യാത്രയുടെ ആവശ്യമനുസരിച്ച് ആപ്പ് വഴി ബുക്ക് ചെയ്യാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: mobile app, railway, ticket, booking
English summary
mobile app for railway ticket booking
topbanner

More News from this section

Subscribe by Email