Wednesday January 29th, 2020 - 3:29:am
topbanner

'എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..' ; ഫേസ്ബുക്ക് അൽഗോരിതത്തിന്റെ യാഥാർഥ്യം വ്യക്തമാക്കി കേരള പോലീസിന്റെ കുറിപ്പ്

Anusha unni
'എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..' ; ഫേസ്ബുക്ക് അൽഗോരിതത്തിന്റെ യാഥാർഥ്യം വ്യക്തമാക്കി കേരള പോലീസിന്റെ കുറിപ്പ്

ഇപ്പോൾ ഫേസ്‌ബുക്ക് തുറന്നാൽ കാണാം നിറയെ ഹായ് പറയാൻ കെഞ്ചിക്കൊണ്ടുള്ള പോസ്റ്റുകളാണ്. ഇല്ലെങ്കിൽ അവർക്ക് നമ്മളെ കാണാൻ കഴിയില്ലാത്രേ. എന്തായാലും ഫേസ്‌ബുക്ക് അൽഗോരിതം വന്നതോടെ എല്ലാരും കമന്റുകൾ തേടിയുള്ള ഓട്ടത്തിലാണ്. ഇത്തരം പോസ്റ്റുകൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് കേരള പോലീസ്. എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..' എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകള്‍ ഇടുന്നതിന് മുന്‍പ് ശ്രദ്ധിക്കാന്‍ പോലീസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോസ്റ്റിന്റെ പൂർണരൂപം

ഫേസ്‌ബുക്കിലെ ഇന്നത്തെ പ്രധാന വിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും. പുതിയ "ഫേസ്ബുക്ക് അൽഗോരിതം." കോപ്പി പേസ്റ്റ്.. പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ.

ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്..."എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.." എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്‌ബുക്ക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.

പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫേസ്‌ബുക്ക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.

"Facebook Algorithm Hoax" എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും.

അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

English summary
kerala police post about facebook algorithm
topbanner

More News from this section

Subscribe by Email