Thursday February 20th, 2020 - 10:45:pm
topbanner

മഴക്കാല ശുചീകരണ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്

DilmaDeepa
മഴക്കാല ശുചീകരണ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്

തിരുവനന്തപുരം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി സര്‍ക്കാര്‍. സിഡിറ്റിന്റെ സഹായത്തോടു കൂടിയാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. ഇടവപ്പാതി എന്ന മൊബൈല്‍ ആപ് വഴി റോഡുകളുടെ ശോചനീയാവസ്ഥയും, മലിനീകരണ പ്രശ്‌നങ്ങളും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിനെ നേരിട്ടറിയിക്കാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഴക്കാല ശുചീകരണ ക്യാമ്പെയ്ൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനവും മൊബൈൽ ആപ്പും ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇടവപ്പാതി എന്ന മൊബൈൽ ആപ്പ് സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണീ സംവിധാനം ആരംഭിച്ചിരിക്കുന്നത്. മാലിന്യ മേഖയിലെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് അപ്ലിക്കേഷനിലൂടെ അപ്‌ലോഡ് ചെയ്യാം. സിഡിറ്റ് അത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

താന്‍ സീരിയല്‍ നടിയല്ലെന്ന് പുത്തന്‍കുരിശ് എസ്‌ഐക്കൊപ്പം പിടിയിലായ യുവതി

എസ്‌ഐയുടെ രാത്രി സന്ദര്‍ശനം; പരാതിയുമായി സീരിയല്‍ നടി

തളിപ്പറമ്പ് ദേശീയപാതയില്‍ വാഹന അപകടം, വടകര സ്വദേശി മരണപ്പെട്ടു: രണ്ടുപേരുടെ നില ഗുരുതരം

English summary
the government found an app to know what problems is facing the people at the time of rainy season
topbanner

More News from this section

Subscribe by Email