Monday August 10th, 2020 - 2:11:pm

ഇനി ബാലൻസ് ഇല്ലെങ്കിലും കോൾ ചെയ്യാം ; വോയ്‌സ് ഓവര്‍ വൈഫൈ സേവനവുമായി ജിയോ

Anusha unni
ഇനി ബാലൻസ് ഇല്ലെങ്കിലും കോൾ ചെയ്യാം ; വോയ്‌സ് ഓവര്‍ വൈഫൈ സേവനവുമായി ജിയോ

ഇനിമുതൽ ബാലൻസും നെറ്റ്‌വര്‍ക്കും ഇല്ലെങ്കിലും കോൾ ചെയ്യാം. വൈഫൈ കണക്ഷന്‍ ഉപയോഗിച്ചു ഉപഭോക്താക്കള്‍ക്ക് വോയ്‌സ് കോള്‍ സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് ജിയോ. നിലവില്‍ ആപ്പിള്‍, സാംസങ്ങ് സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന ഈ സേവനം ഉടന്‍ ഷവോമി പോലുള്ള ബ്രാന്‍ഡുകളിലേക്കും എത്തിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയിലും ചെന്നൈയിലും സേവനം ഇതിനോടകം തന്നെ ലഭ്യമായിട്ടുണ്ട്. അധികം വൈകാതെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും സംവിധാനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. വൈഫൈ കോളിങ് സൗകര്യം ലഭ്യമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയുക. ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ സെറ്റിംഗ്‌സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുമോ എന്ന് പരിശോധിക്കണം. വോള്‍ട്ടി സേവനവും സ്വിച്ച്‌ ഓണ്‍ ചെയ്താല്‍ മാത്രമെ സേവനം ലഭ്യമാകൂ.

നിലവില്‍ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കില്‍ മാത്രമായിരിക്കും സേവനം ലഭിക്കുക. എന്നാല്‍ അധികം വൈകാതെ മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും സേവനം എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Read more topics: jio,offers,
English summary
jio voice over wifi service
topbanner

More News from this section

Subscribe by Email