Monday October 21st, 2019 - 3:02:am
topbanner

ജിയോയിക്ക് ഇനി ഫ്രി കോളില്ല; മിനിറ്റിന് ആറു പൈസ; പകരം അധികം ഡാറ്റ

JB
 ജിയോയിക്ക് ഇനി ഫ്രി കോളില്ല; മിനിറ്റിന് ആറു പൈസ; പകരം അധികം ഡാറ്റ

മുംബൈ: ജിയോ നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് ചെയ്യുന്ന കോളുകള്‍ക്ക് ഇനി മിനിറ്റിന് 6 പൈസ ഈടാക്കും. പകരം അത്രയും തുകയ്ക്കുള്ള ഡാറ്റ ഉപഭോക്താവിന് നല്‍കുമെന്ന് ജിയോ അറിയിച്ചു. വോയിസ് കോള്‍ സൗജന്യമാക്കിയ ജിയോയ്ക്ക്, മറ്റ് നെറ്റ്വര്‍ക്കുകളിലെ ഓരോ കോളിനും മിനിറ്റിന് 6 പൈസ വീതം ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നല്‍കേണ്ടി വരുന്നു. ഇതേ തുടര്‍ന്നാണ് 6 പൈസ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നു മുതല്‍ ജിയോ ഉപഭോക്താക്കള്‍ ചെയ്യുന്ന എല്ലാ റീചാര്‍ജുകള്‍ക്കും, മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള കോളുകള്‍ക്ക് നിലവിലുള്ള ഐയുസി നിരക്കില്‍ മിനിറ്റിന് 6 പൈസ നിരക്കില്‍ ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകള്‍ വഴി ചാര്‍ജ് ചെയ്യപ്പെടും. 2017 ല്‍ ടെലികോം റെഗുലേറ്റര്‍ ട്രായ് 14 പൈസയില്‍ നിന്ന് മിനിറ്റിന് 6 പൈസയായി ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയില്‍ അവസാനിപ്പിക്കുമെന്നാണ് ട്രായ് വ്യക്തമാക്കിയിരുന്നു'- പ്രസ്താവനയില്‍ പറയുന്നു.

ജിയോ നമ്പറില്‍ നിന്ന് ജിയോ നമ്പറിലേക്കുള്ള കോള്‍, ഇന്‍കമിംഗ് കോള്‍, ജിയോ നമ്പറില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്കുള്ള കോള്‍, വാട്‌സാപ് കോള്‍ എന്നിവ നിലവിലെ പോലെ സൗജന്യമായി തുടരുമെന്നും കമ്പനി അറിയിച്ചു.


ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോള്‍ ചെയ്യാന്‍ 10 രൂപയക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡാറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നല്‍കും.

20 രൂപയ്ക്ക് ടോപ് അപ് ചെയ്താല്‍ 249 മിനിറ്റ് ഐയുസി കോള്‍ ചെയ്യാം. 2 ജിബി ഡാറ്റ ലഭിക്കും.

50 രൂപയ്ക്ക് ടോപ് അപ് ചെയ്താല്‍ 656 മിനിറ്റ് ഐയുസി കോള്‍ ചെയ്യാം. 5 ജിബി ഡാറ്റ ലഭിക്കും.

100 രൂപയ്ക്ക് ടോപ് അപ് ചെയ്താല്‍ 1362 മിനിറ്റ് ഐയുസി കോള്‍ ചെയ്യാം. 10 ജിബി ഡാറ്റ ലഭിക്കും.

ട്രായ് ഐയുസി നിരക്കുകള്‍ ഒഴിവാക്കുന്നതുവരെ മാത്രമേ നിരക്ക് തുടരൂവെന്നും കമ്പനി അറിയിച്ചു.

 

Read more topics: jio, cut free calls,
English summary
jio cut free calls
topbanner

More News from this section

Subscribe by Email