Thursday October 17th, 2019 - 2:04:pm
topbanner

പുതിയ വിപ്ലവത്തിനൊരുങ്ങി ജിയോ : ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജിഗാ ഫൈബര്‍ എത്തും

princy
പുതിയ വിപ്ലവത്തിനൊരുങ്ങി ജിയോ  :  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജിഗാ ഫൈബര്‍ എത്തും

മുംബൈ:റിലയന്‍സ് ജിയോയുടെ ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സ് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഉടൻ പ്രാവർത്തികമാക്കുമെന്ന് റിലയന്‍സ് കോര്‍പ്പറേറ്റ് ഹെഡ് സന്ദീപ് ഗ്രോവര്‍. കേരളത്തിൽ നിന്നും റിലയന്‍സിന്റെ പ്രത്യേക ക്ഷണപ്രകാരം മുംബൈയിലെത്തിയ കേരളാ ഓൺലൈൻ ന്യൂസ് ബ്യുറോ ചീഫ് സുനിൽ ബി . എസ് അടങ്ങുന്ന മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് ജിയോ ജിഗാ ഫൈബര്‍ എന്നു പേരിട്ടിരിക്കുന്നത്.നിലവില്‍ മുംബൈയില്‍ വീടുളിലും ഓഫിസുകളിലും പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചു തുടങ്ങിയ ജിഗാ ഫൈബര്‍ എല്ലാ നഗരങ്ങളിലെയും ഉപഭോക്താക്കളിലെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സ് വഴിയാണ് നെറ്റ് കണക്ഷൻ ലഭിക്കുക. 1ജിബിപിഎസ് അതി വേഗ ഡാറ്റ ഉപയോഗിച്ച് സെക്കന്‍ഡുകള്‍കൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും . ഭവനങ്ങളില്‍ ടെലിവിഷനുമുന്നില്‍ സ്ഥാപിക്കുന്ന ബോക്‌സിലെ ചെറിയ ഒപ്റ്റിപിക്കല്‍ ഫൈബര്‍ വഴി വൈഫൈ, വയര്‍ലെസ്സ് സംവിധാനങ്ങള്‍, നമ്പര്‍ ലോക്ക് ഉള്ള വിദൂര നിയന്ത്രിത പൂട്ട്, ദൃശ്യങ്ങളടക്കമുള്ള വീഡിയോകള്‍, ടെസ്റ്റ് മെസേജുകള്‍ എന്നിവ ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സിന്റെ പ്രത്യേകതകളായിരിക്കും.

ജിയോയുടെ ഗവേഷണ സംഘം പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കുന്നതിന് ഇതിന്റെ അന്തിമഘട്ട മിനുക്കുപണികളിലാണിപ്പോള്‍.ജിയോ വികസിപ്പിക്കുന്ന ചെറിയ പോഡ് ഏതു ടിവി യിലും ഏതുതരം മ്യൂസിക് സിസ്റ്റത്തിലും ഘടിപ്പിക്കാം. അത് വയര്‍ ലെസ്സ് സംവിധാനം വഴി ജിഗാ ഫൈബര്‍ബോക്‌സുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു തുടങ്ങും. ജിഗാ ഫൈബെര്‍ ബോക്‌സിലൂടെ കുറഞ്ഞ ചിലവില്‍ വീടുകളില്‍ ഹൈ ടെക്ക് സംവിധാനമൊരുക്കാം എന്നാണ് പുതിയ സംരംഭത്തിലൂടെ ജിയോനല്‍കുന്ന വാഗ്ദാനം.കൂടാതെ റിലയന്‍സ് ജിയോ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്കുമപ്പുറം രാജ്യത്തെ സാധാരണക്കാരുടെ ജീവിത ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും ആരംഭം കുറിച്ചതായും സന്ദ്രീപ് ഗ്രോവര്‍ വിശദമാക്കി.

സര്‍ക്കാര്‍ ഭക്ഷ്യ വിതരണ സംവിധാനങ്ങളെയും വന്‍കിട സാധന സംഭരണ വിപണന സംവിധാനങ്ങളെയും ഗ്രാമങ്ങളിലെ വരെ സാധാരണ കച്ചവടക്കാരുമായിനേരിട്ട് ബന്ധിപ്പിക്കുന്ന ജിയോ മര്‍ച്ചന്റ് സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി ജിയോ വികസിപ്പിച്ചെടുക്കുന്ന പി.ഓ.എസ് മെഷീന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും അന്തിമ ഘട്ടത്തിലാണ്. ജിയോ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് അസി.വൈസ്പ്രസിഡന്റ് മനീഷ് ഭാട്യ, റിലന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മീഡിയ ഡയറക്ടര്‍ ഉമേഷ് ഉപാധ്യായ്, റിലയന്‍സ് ജിയോ കോ-ഓര്‍ഡിനേഷന്‍ ഹെഡ് സോണല്‍, കേരള ഹെഡ് അനൂപ വാസുദേവന്‍ തുടങ്ങിയവരും ജിയോയുടെ വിവിധ പുതിയ സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു.

Read more topics: India, jio, Giga fiber
English summary
jio Giga fiber will extend in all state in India
topbanner

More News from this section

Subscribe by Email