Monday November 18th, 2019 - 6:37:am
topbanner

വില കുറഞ്ഞ സ്പെഷ്യല്‍ എഡിഷന്‍ ഐഫോണ്‍ ഈ മാസം

Jikku Joseph
വില കുറഞ്ഞ സ്പെഷ്യല്‍ എഡിഷന്‍ ഐഫോണ്‍ ഈ മാസം

ആപ്പിള്‍ ഐഫോണിന്റെ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈ മാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഐഫോണ്‍ എസ്ഇ 2 ജൂണ്‍ മാസത്തില്‍ നടക്കുന്ന ആപ്പിള്‍ ഡെവലവപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഡബ്യൂഡബ്യൂഡിസിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. 4.3 ഇഞ്ച് സ്‌ക്രീന്‍ ഫോണായിരുന്നു ഐഫോണ്‍ എസ്ഇ.

എന്നാല്‍ എസ്ഇ2 സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ല. സെപ്തംബറില്‍ ഇറക്കാനിരിക്കുന്ന ഫുള്‍ സ്‌ക്രീന്‍ ഫോണിന്റെ അണിയറയിലാണ് തങ്ങള്‍ എന്നാണ് ആപ്പിള്‍ പറയുന്നത്. അതേസമയം എല്‍സിഡി സ്‌ക്രീന്‍ ഉള്ള 6 ഇഞ്ച് ഫോണായിരിക്കും എസ്ഇ2 എന്നും ടെക് വിദഗ്ധര്‍ പറയുന്നു.

English summary
iphone special edition launched in june
topbanner

More News from this section

Subscribe by Email