Thursday July 18th, 2019 - 10:27:am
topbanner
topbanner

മോശം കമന്റുകള്‍ക്ക് കൂച്ചുവിലങ്ങിടാൻ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

RA
മോശം കമന്റുകള്‍ക്ക് കൂച്ചുവിലങ്ങിടാൻ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

സമൂഹമാധ്യമം വഴിയുള്ള വ്യക്തിഹത്യകള്‍ക്ക് തടയിടാന്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം. മോശം കമന്റുകള്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ ഈ ഫീച്ചര്‍ തടയുന്നു.

ഒരു ചിത്രത്തിന് താഴെ ഇത്തരത്തില്‍ കമന്റു ചെയ്യുമ്പോള്‍ 'ഇത് പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടോ ? എന്ന് ചോദ്യം ഉയര്‍ന്നു വരുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഈ സംവിധാനം വിലക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈ പുതിയ ഫീച്ചര്‍ വിജയകരമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ നിരവധിയാളുകളെ മോശം കമന്റുകള്‍ ഇടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സാധിച്ചുവെന്നും ഇന്‍സ്റ്റാഗ്രാം അവകാശപ്പെടുന്നു.

Read more topics: instagram, new feature
English summary
instagram new feature
topbanner

More News from this section

Subscribe by Email