Sunday January 26th, 2020 - 9:35:pm
topbanner

സാമ്പത്തിക പ്രതിസന്ധി; വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും നിരക്ക് ഉയര്‍ത്തുന്നു

jb
സാമ്പത്തിക പ്രതിസന്ധി; വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും നിരക്ക് ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും നിരക്ക് ഉയര്‍ത്തും. ''ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ തുടര്‍ന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, വോഡഫോണ്‍ ഐഡിയ 2019 ഡിസംബര്‍ 1 മുതല്‍ താരിഫുകളുടെ നിരക്ക് ഉചിതമായി വര്‍ധിപ്പിക്കും,'' -വോഡഫോണ്‍ ഐഡിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട താരിഫ് വര്‍ധനയുടെ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സുപ്രീംകോടതി ഉത്തരവ് വഴി ഉണ്ടാകുന്ന ബാധ്യത കണക്കിലെടുത്ത് സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് വൊഡഫോണ്‍ -ഐഡിയക്ക് സംഭവിച്ചത്. നവംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 23,045 കോടി രൂപയുടെ നഷ്ടമാണ് എയര്‍ടെല്‍ രേഖപ്പെടുത്തിയത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖല എന്ന നിലയില്‍ വളരെയധികം മൂലധനവും തുടര്‍ച്ചയായ നിക്ഷേപവും ആവശ്യമാണ്, അതിനാല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ഈ മേഖല പ്രാപ്തിയാര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. ''ഇതനുസരിച്ച് ഡിസംബറില്‍ എയര്‍ടെല്‍ നിരക്കുകള്‍ ഉചിതമായി വര്‍ധിപ്പിക്കും,'' -പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ മൊബൈല്‍ മേഖലയിലെ നിരക്കുകളില്‍ യുക്തിബോധം കൊണ്ടുവരുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി- ട്രായ് മുന്‍കൈയെടുക്കുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ടെലികോം വകുപ്പിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് കുടിശ്ശിക അടയ്ക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം വോഡഫോണ്‍ ഐഡിയ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആശ്വാസമേകുന്ന നടപടിയുണ്ടാകുമോ എന്നതിനെ ആശ്രയിച്ചാകും ഈ രംഗത്ത് തുടരാനാകുമോ എന്നകാര്യം നിശ്ചയിക്കുന്നതെന്നും വൊഡഫോണ്‍ ഐഡിയ പറയുന്നു.

English summary
idea vodafone airtel charge increased
topbanner

More News from this section

Subscribe by Email