Friday December 6th, 2019 - 2:14:am
topbanner

ഹൈക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ ടോട്ടല്‍ എത്തി

Jikku Joseph
ഹൈക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ ടോട്ടല്‍ എത്തി

മെസ്സഞ്ചര്‍ പ്ലാറ്റ്ഫോമായ ഹൈക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ഡാറ്റയില്ലാതെ മെസേജ് അയയ്ക്കാന്‍ കഴിയുന്ന 'ടോട്ടല്‍' എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയിലെ 400 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 200 മില്ല്യണ്‍ ആളുകളാണ് ദിവസേന ഓണ്‍ലൈനില്‍ എത്തുന്നത്. ഈ അവസ്ഥയില്‍ മാറ്റം കൊണ്ടു വരികയാണ് ടോട്ടലിന്റെ ലക്ഷ്യമെന്ന് ഹൈക്ക് സിഇഒ കവിന്‍ മിത്തല്‍ അറിയിച്ചു.

ടെസ്റ്റുകള്‍ക്ക് പുറമെ ഫോട്ടോ അയയ്ക്കാനും സ്വീകരിക്കാനും തത്സമയ ക്രിക്കറ്റ് സ്‌കോര്‍, റെയില്‍വെ വിവരങ്ങള്‍ അറിയാനും സാധിക്കും. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വിവിധ സേവനങ്ങള്‍ ആപ്പ് വഴി ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനില്‍ ചാറ്റിങിന് പുറമെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
hike brings payments, news, and messaging to basic android phones without mobile data
topbanner

More News from this section

Subscribe by Email