Tuesday September 22nd, 2020 - 1:48:am

ഫ്രഞ്ച് ഡേറ്റിങ് ആപ്പ് 'ഹാപ്പന്‍' ഇനി നമ്മുടെ ഫോണിലും

dilmadeepa
ഫ്രഞ്ച് ഡേറ്റിങ് ആപ്പ് 'ഹാപ്പന്‍' ഇനി നമ്മുടെ ഫോണിലും

പുത്തൻ സാങ്കേതിക വിദ്യയെ പെട്ടന്നു തന്നെ സ്വീകരിക്കുന്നവരാണ് ഇന്ത്യക്കാർ. ഡേറ്റിങ് ആപ്പുകള്‍ അത്ര സുലഭമല്ലത്ത ഇന്ത്യയില്‍ 'ഹാപ്പന്‍' എന്ന ഫ്രഞ്ച് ഡേറ്റിങ് ആപ്പിന് വന്‍ സ്വീകരണം. രണ്ടുലക്ഷത്തില്‍ അധികം ആളുകള്‍ രണ്ടാഴ്ചയ്ക്കകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 2016 അവസാനത്തോടെ പത്ത് ലക്ഷത്തില്‍ അധികം ആളുകളിലേക്ക് ആപ്പിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി സിഇഒ ഡിഡിയര്‍ റപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2014 ഫെബ്രുവരി മുതലാണ് 'ഹപ്പന്‍ ആപ്പ്' പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡിഡിയര്‍ റിപ്പോര്‍ട്ട്, ആന്റണി കോഹന്‍, ഫാബീന്‍ കോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ആപ്പിന് രുപം നല്‍കിയത്. ആഗോളതലത്തില്‍ 1.7 കോടിയിലധികം ഉപഭോക്തക്കാളാണ് നിലവില്‍ ആപ്പിനുള്ളത്. പാരീസ്, ലണ്ടന്‍, ന്യുയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലാണ് ഹാപ്പന്‍ ആപ്പിന് ഉപഭോക്തക്കള്‍ ഏറെയുള്ളത്.

യഥാര്‍ത്ഥ ജീവിതത്തില്‍ ഒരേ തലങ്ങളിലുടെ കടന്നുപോകുന്ന ഒരേ താത്പര്യങ്ങളും ചിന്തകളുമുള്ളവരെ കണ്ടുമുട്ടാന്‍ സഹായിക്കുക എന്നതാണ് ആപ്പിന്റെ പ്രത്യേഗത. അതിനാല്‍ റിയല്‍ ടൈം ഹൈപ്പര്‍ ലൊക്കേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗുഗിള്‍ ആപ്പ് സ്‌റ്റോര്‍ , ആപ്പ് സ്‌റ്റോര്‍, വിന്‍ഡോസ് സ്‌റ്റോര്‍ എന്നിവയില്‍ നിന്നും 'ഹാപ്പന്‍ ആപ്പ്' ഡൗണ്‍ലോഡ് ചെയ്യാം.

സിദ്ധന്റെ ചികിത്സ ഭര്‍ത്താവ് വിദേശത്തുള്ള സ്ത്രീകളില്‍; സമ്പാദിച്ചത് കോടികള്‍

Read more topics: datingapp, happn, india
English summary
the dating app happn was come in india
topbanner

More News from this section

Subscribe by Email