Wednesday April 8th, 2020 - 12:24:am
topbanner

ജിഎസ്ടി നിരക്ക് ഉയര്‍ത്തി; മൊബൈൽ ഫോണുകളുടെ വില കൂടും

Anusha Aroli
ജിഎസ്ടി നിരക്ക് ഉയര്‍ത്തി; മൊബൈൽ ഫോണുകളുടെ വില കൂടും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താൻ ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതോടെ രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കൂടും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീപ്പെട്ടിയുടെ ജിഎസ്ടി 12 ശതമാനമാക്കി യുക്തി സഹമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ എംആർഒ (മെയിന്റനൻസ് റിപ്പയർ ഓവർഹോൾ) സേവനങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. നിരക്കുമായി ബന്ധപ്പെട്ട എല്ലാ മാറ്റങ്ങളും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.ജിഎസ്ടി കൗണ്‍സിലിന്‍റെ 39 മത് യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്.

മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചെന്നാണ് കേന്ദ്ര വിശദീകരണം. പാദരക്ഷകൾ, രാസവളം, വസ്ത്രങ്ങൾ എന്നിവയുടെ നികുതി ഏകീകരണത്തിൽ തീരുമാനമായില്ല.

കോവിഡ് 19 സാമ്പത്തിക രംഗത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിലപാടെടുത്തതോടെയാണ് നിരക്ക് ഏകീകരണം നീട്ടിവച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാങ്കേതിക ഉപദേശം മാത്രമാണ് കേന്ദ്രം നൽകുന്നത്, ധനസഹായം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് യോഗത്തിൽ ആവശ്യപ്പെട്ടു.

Read more topics: gst,mobile phones
English summary
gst on mobile phones
topbanner

More News from this section

Subscribe by Email