Monday August 10th, 2020 - 2:48:pm

ജിസാറ്റ്- 30 ജനുവരി 17ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ

Anusha unni
ജിസാറ്റ്- 30 ജനുവരി 17ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ

ബെംഗളൂരു: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്- 30 ജനുവരി 17ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ. ഫ്രാന്‍സിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍ നിന്നും വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 :35 നാണ് വിക്ഷേപണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

3,357 കിലോഗ്രാമാണ് ജിസാറ്റ്-30ന്റെ ഭാരം. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ച ജിസാറ്റ്-30 ഉയര്‍ന്ന നിലവാരത്തിലുള്ള ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. ആശയവിനിമയത്തിനായുള്ള കൃത്രിമോപഗ്രഹമായ 'ഇന്‍സാറ്റ്-4എ'യ്ക്കു പകരമായി കൂടുതല്‍ കവറേജ് ഉറപ്പുവരുത്തുന്നതിനാണ് ജിസാറ്റ്-30 വിക്ഷേപിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വാര്‍ത്താവിനിമയരംഗത്ത് കൂടുതല്‍ കവറേജ് ലഭിക്കുന്നതിന് ജിസാറ്റ്-30 ന്റെ വിക്ഷേപണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Read more topics: technology, gsat 30
English summary
gsat- 30 launch on January 17
topbanner

More News from this section

Subscribe by Email