ന്യൂഡല്‍ഹി: 2,300 രൂപയെങ്കിലും നിര്മാണചെലവില്ലാതെ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനാവില്ലെന്നിരിക്കെ 251 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ വാഗ്ദാനം നല്കിയ കമ്പനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
251 രൂപ നല്കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഫോണ്‍ മാസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തിച്ചുതരുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എന്നാല്‍, ഉപഭോക്താക്കളില്‍ നിന്നും പണം കലക്ട് ചെയ്തതിനുശേഷം കമ്പനി മുങ്ങിയേക്കുമെന്ന് വ്യാപകമായി പ്രചരണമുണ്ട്.
ലോകത്തെ ഏറ്റവും വിലകുറഞ്ഞതെന്ന് അവകാശപ്പെടുന്ന ഫ്രീഡം 251ന് ആദ്യ ദിവസം 30,000 ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ അവകാശപ്പെട്ടു. ഷിപ്പിങ് ചാര്‍ജ് അടക്കം 291 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ഇത് പ്രകാരം 30,000 ഓര്ഡിറുകള്ക്കായി 87 ലക്ഷത്തിലധികം രൂപ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു.
സെക്കന്‍ഡില്‍ ആറ് ലക്ഷത്തിലേറെ സന്ദര്‍ശകര്‍ വെബ്സൈറ്റില്‍ കയറിയതോടെ സര്‍വര്‍ ഡൗണായിരുന്നു. സൈറ്റ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 18ന് രാവിലെ ആറിനാണ് ഫ്രീഡം251 വെബ്സൈറ്റ് വഴി ഫോണിനുള്ള ബുക്കിങ് കമ്പനി ആരംഭിച്ചത്.
ഓണ്‍ലൈന്‍വഴിയും അല്ലാതെയും മൊത്തം 50 ലക്ഷം ഓര്‍ഡറുകളാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 30നകം 50 ലക്ഷം ഫോണുകളും വിതരണംചെയ്യുമെന്നാണ് കമ്പനി പറയുന്നത്.
പ്രവാസി സിപിഎം പ്രവര്‍ത്തകനെതിരെ നീചമായ പ്രചരണം; പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം
കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന് രക്ഷപ്പെട്ടത് എങ്ങനെ ?
പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന് അറസ്റ്റില്‍