Thursday October 17th, 2019 - 2:21:pm
topbanner

ആപ്പിലൂടെ സെക്സും കഞ്ചാവ് വിൽപനയും വേണ്ട, നിങ്ങളെ ആപ്പിലാക്കാൻ നിയമം കര്‍ശനമാക്കി ഗൂഗിൾ

Anusha Aroli
ആപ്പിലൂടെ സെക്സും കഞ്ചാവ് വിൽപനയും വേണ്ട, നിങ്ങളെ ആപ്പിലാക്കാൻ നിയമം കര്‍ശനമാക്കി ഗൂഗിൾ

ഗൂഗിളിന്റെ സേവനങ്ങൾ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പ്ലേ സ്റ്റോറിലും പുതിയ നിയന്ത്രണങ്ങൾ.ആപ് വഴിയുള്ള സെക്സ് കണ്ടെന്റ് വിതരണം, തട്ടിപ്പുകൾ, വിദ്വേഷഭാഷണം, കഞ്ചാവ് വിൽപന എന്നിവയ്ക്കെല്ലാം പൂർണമായും നിയന്ത്രണമേർപ്പെടുത്തിക്കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്ലേ സ്റ്റോറിലും അതിൽ ഉൾപ്പെടാൻ അനുമതിയുള്ള പ്രയോഗങ്ങളിലും നിരവധി മാറ്റങ്ങളാണ് ഗൂഗിൾ വരുത്തിയത്. നിലവിലെ ആപ്പുകളിൽ അടുത്ത 30 ദിവസത്തിനകം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കും. ഇതുപ്രകാരം നിലവിലെ ആപ്പുകളിലെ ലൈംഗിക ഉള്ളടക്കം, കഞ്ചാവ് വിൽപന ലിങ്കുകൾ എന്നിവ ഒഴിവാക്കേണ്ടിവരും.

സെക്സ് കണ്ടെന്റ് വിതരണം, കഞ്ചാവ് വിൽപന തുടങ്ങി ചിലതെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമപരമാണ്.എന്നാൽ ഇനിമുതൽ അത്തരം ഉള്ളടക്കങ്ങൾ പ്ലേസ്റ്റോറിൽ വേണ്ടെന്ന തീരുമാനത്തിലാണ് ഗൂഗിൾ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ച നിരവധി ആപ്ലിക്കേഷനുകൾ നേരത്തെയും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമം കര്‍ശനമാക്കാനാണ് ഗൂഗിളിന്റെ ശ്രമം. ലൈംഗികത സ്പഷ്ടമാക്കുന്ന ഉള്ളടക്കങ്ങൾ പൂർണമായും വിലക്കിയിട്ടുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട വിനോദവും നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English summary
restictions in google play
topbanner

More News from this section

Subscribe by Email