Thursday October 17th, 2019 - 4:21:am
topbanner

നാട്ടുകാരെ തമ്മില്‍ ബന്ധിപ്പിക്കും ഗൂഗിളിന്റെ ഈ പുതിയ ആപ്ലിക്കേഷന്‍

Jikku Joseph
നാട്ടുകാരെ തമ്മില്‍ ബന്ധിപ്പിക്കും ഗൂഗിളിന്റെ ഈ പുതിയ ആപ്ലിക്കേഷന്‍

പ്രാദേശിക ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ഗൂഗിള്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. നൈബേര്‍ലി എന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. മുംബൈ നഗരത്തില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരേ ചുറ്റുപാടില്‍ കഴിയുന്ന, ഒരേ നഗരത്തില്‍ കഴിയുന്ന, ഒരേ ഗ്രാമത്തില്‍ കഴിയുന്ന ആളുകള്‍ തമ്മില്‍ ചോദ്യങ്ങള്‍ ചോദിക്കാനും അതിന് ഉത്തരം നല്‍കാനുമെല്ലാം ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

നിലവില്‍ പരീക്ഷണഘട്ടത്തിലാണ് ഈ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ പതിപ്പിന് മുകളിലുള്ള എല്ലാ സ്മാര്‍ട്ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും.

നിരവധി ആവശ്യങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന് ഒരു സ്ഥലത്തേക്ക് പോകാന്‍ എവിടെ നിന്ന് ബസ് കയറണം, ഒരു പ്രത്യേക ഉല്‍പ്പന്നം എവിടെ ചെന്നാല്‍ വാങ്ങാന്‍ കഴിയും, അടുത്തുള്ള നല്ല ഹോട്ടല്‍ ഏതാണ് തുടങ്ങിയ അത്യാവശ്യ ചോദ്യങ്ങളെല്ലാം ചോദിക്കാം. ആപ്പ് ഉപയോഗിക്കുന്ന പ്രദേശ വാസികള്‍ ആരെങ്കിലും അതിന് മറുപടി തരും. അതാണ് ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തന രീതി.

English summary
google neighbourly app launched in india, helps people share local information
topbanner

More News from this section

Subscribe by Email