Wednesday January 20th, 2021 - 9:26:am

ഇനി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ‘നിക്ക് നെയിം’ നൽകാം മെസഞ്ചറിലൂടെ : ചെയ്യേണ്ടത് ഇത്രമാത്രം

princy
ഇനി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ‘നിക്ക് നെയിം’ നൽകാം മെസഞ്ചറിലൂടെ : ചെയ്യേണ്ടത് ഇത്രമാത്രം

സുഹൃത്തുക്കളെ അവരുടെ സ്വന്തം പേരിനേക്കാള്‍ ഇരട്ടപ്പേര് വിളിക്കാനാണ് നമുക്കിഷ്ടം . ഇപ്പോഴിതാ മെസഞ്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ക്ക് വിളിപ്പേരിടാനുള്ള അവസരം  നല്‍കുകയാണ് ഫേസ്ബുക്ക്.പേര് മാറ്റുമ്പോള്‍ മറ്റൊരു കാര്യം നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. സുഹൃത്തുക്കളില്‍ ഒരാളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍, ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അതിനാൽ തിരിച്ചും ഇതേ പണി   കിട്ടാനായും വഴി ഉണ്ടെന്നത് പ്രത്യേകം ഓർമ്മ വേണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ‘നിക്ക് നെയിം’ നല്‍കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

1. വിളിപ്പേരിടാനുള്ളയാളുടെ ചാറ്റ് തുറക്കുക

2. അതില്‍ മുകളില്‍ വലത് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ തിരഞ്ഞെടുക്കുക

3. അതില്‍ നിക്ക് നെയിംസ് എന്നത് തിരഞ്ഞെടുക്കുക.

4. സുഹൃത്തിന്റെ പേരിന് മേല്‍ തൊട്ട്, പുതിയ പേര് നല്‍കാം.

English summary
You can now give friends the 'nickname' through Messenger
topbanner

More News from this section

Subscribe by Email