Tuesday July 14th, 2020 - 6:37:am

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് 999 രൂപ; ഓഫറുമായി ഫ്ളിപ്കാര്‍ട്ട്-വോഡഫോണ്‍

Jikku Joseph
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് 999 രൂപ; ഓഫറുമായി ഫ്ളിപ്കാര്‍ട്ട്-വോഡഫോണ്‍

വോഡഫോണ്‍ ഫ്ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ഓഫറുകള്‍ ഒരുക്കുന്നു. പുതിയതും നിലവിലുളളതുമായ വോഡഫോണ്‍ വരിക്കാര്‍ക്ക് ഓഫര്‍ ലഭിക്കും. അതോടൊപ്പം തന്നെ ഓഫറിന്റെ കീഴില്‍ തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. മാര്‍ച്ച് 31 വരെ ഓഫര്‍ ഉണ്ടായിരിക്കും.

'#MyFirst4GSmartphone' കാമ്പയിന്റെ കീഴില്‍ നിന്നും സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ 150 രൂപയുടെ മിനിമം റീച്ചാര്‍ജ്ജ് 36 മാസം തുടര്‍ച്ചയായി ചെയ്തിരിക്കണം. എത്ര രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താലും ഒരു മാസം മൊത്തത്തില്‍ 150 രൂപയായിരിക്കണം. ആദ്യത്തെ 18 മാസ കാലാവധിക്കു ശേഷം ഇതില്‍ പങ്കെടുക്കുന്ന എല്ലാ വരിക്കാര്‍ക്കും 900 രൂപ ക്യാഷ് ബാക്ക് ലഭിക്കും. തുടര്‍ന്നുളള 18 മാസത്തിനു ശേഷം ബാക്കി 1100 രൂപയും ലഭിക്കും. മൊത്തത്തില്‍ 2000 രൂപ ക്യാഷ്ബാക്ക് വോഡഫോണിന്റെ MPesa വാലറ്റില്‍ ക്രഡിറ്റാകുന്നതാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
flipkart, vodafone offer 4g android mobile phone at effective price of rs. 999
topbanner

More News from this section

Subscribe by Email