Sunday December 15th, 2019 - 9:05:pm
topbanner

ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വെല്ലാന്‍ ഡബ്ല്യു ടി സോഷ്യല്‍ എത്തുന്നു

NewsDesk
ഫേസ്ബുക്കിനെയും  ട്വിറ്ററിനെയും വെല്ലാന്‍ ഡബ്ല്യു ടി സോഷ്യല്‍ എത്തുന്നു

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിനും ട്വിറ്ററിനും ഒരു എതിരാളി വരുന്നു. വിക്കി പീഡിയയുടെ സഹസ്ഥാപകനായ ജിമ്മി വെയ്ല്‍സ് ആണ് ഡബ്ല്യു ടി സോഷ്യല്‍ എന്ന മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുമായി എത്തിയിരിക്കുന്നത്. പരസ്യങ്ങളില്ല എന്നതാണ് പുതിയ പ്ലാറ്റ് ഫോമിന്റെ സവിശേഷത. വിക്കിപീഡിയയ്ക്ക് ഡൊണേഷനുകളിലൂടെ ഫണ്ട് കണ്ടെത്തുന്നതുപോലെ തന്നെയാവും ഡബ്ല്യുടി സോഷ്യലിനും ഫണ്ട് കണ്ടെത്തുക. പരസ്യങ്ങളേക്കാള്‍ ഡൊണേഷനു തന്നെയാവും പ്രാമുഖ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സോഷ്യല്‍ മീഡിയ കമ്പനികള്‍ എല്ലാം തന്നെ പരസ്യങ്ങളെയാണ് വരുമാനത്തിനായി ആശ്രയിക്കുന്നത് ഇത് കണ്ടന്റുകളുടെ ഗുണമേന്‍മയെ ബാധിക്കും എന്നാണ് വെയ്ല്‍സ് പറയുന്നത്. ആര്‍ട്ടിക്കിള്‍ ഷെയറുചെയ്യാനും ഡബ്ല്യുടി സോഷ്യല്‍ മുഖേനയാകും.

വിക്കിട്രിബ്യൂണ്‍ എന്ന പേരില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പോര്‍ട്ടല്‍ വെയില്‍സ് പുതിയതായി തുടങ്ങിയിരുന്നെങ്കിലും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിനെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി വിജയിപ്പിക്കുകയാണ് ലക്ഷ്യം.

ഡബ്ല്യുടി സോഷ്യലില്‍ സൗജന്യമായി സൈന്‍ അപ് ചെയ്ത് വെയ്റ്റ്‌ലിസ്റ്റില്‍ തുടരുകയോ ഡൊണേറ്റു ചെയ്‌തോ, സുഹൃത്തുക്കളെ ഇന്‍വൈറ്റു ചെയ്യുകയോ ആവാം. രൂപീകരിച്ച് ഒരുമാസത്തിനുള്ളില്‍ 50,000 യൂസേഴ്‌സിനെ നേടാന്‍ പ്ലാറ്റ് ഫോമിനായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

Read more topics: facebook, twitter, wt social,
English summary
facebook twitter wt social
topbanner

More News from this section

Subscribe by Email