റിലയന്‍സ് ജിയോ കഴിഞ്ഞ മാസം 'ജിയോ ഡാറ്റ പായ്ക്ക്' എന്ന പേരില്‍ ഒരു പുതിയ സൌജന്യ ഡാറ്റ പായ്ക്ക് അവതരിപ്പിച്ചിരുന്നു. വളരെ കുറച്ച് ദിവസം മാത്രം ലഭ്യമായിരുന്ന ഈ പായ്ക്ക് മാര്‍ച്ച് അവസാനമാണ് ഒരു അറിയിപ്പും കൂടാതെ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തത്. നാല് ദിവസത്തെ വാലിഡിറ്റിയുള്ള ഈ പായ്ക്ക് രണ്ട് ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. അതേ ഡാറ്റ ആനുകൂല്യത്തോടെ പായ്ക്ക് വീണ്ടും കൊണ്ടുവന്നിരിക്കുകയാണ് ജിയോ.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജിയോ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മൈജിയോ മൊബൈല്‍ അപ്ലിക്കേഷനിലെ 'മൈ പ്ലാന്‍സ്' എന്ന സെക്ഷന്‍ തിരഞ്ഞെടുത്ത് അവരുടെ മൊബൈല്‍ നമ്പറില്‍ ജിയോ ഡാറ്റ പായ്ക്കിന്റെ ലഭിക്കുമോ എന്ന് പരിശോധിക്കാന്‍ കഴിയും. ജിയോ ഏപ്രില്‍ 27 മുതലാണ് ജിയോ ഡാറ്റ പായ്ക്ക് ക്രെഡിറ്റ് ചെയ്യാന്‍ തുടങ്ങിയത്.
ജിയോ സേവനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് സൌജന്യമായി 2 ജിബി ഡേറ്റാ ബെനിഫിറ്റ് നല്‍കിയിരുന്നു. മൂന്ന് മാസത്തേക്ക് മൊത്തത്തില്‍ കമ്പനി 8 ജിബി ഡാറ്റാ ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്.
ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ദിവസവും 2 ജിബി സൌജന്യ ഡാറ്റ നല്കുന്ന 'ജിയോ ഡാറ്റ പായ്ക്ക്'ഏതൊക്കെ ഉപയോക്താക്കള്‍ക്കാണ് ലഭിക്കുക എന്ന് പറയാനാകില്ല. ജിയോ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന നമ്പരുകളിലേക്കാണ് ഈ ഓഫര്‍ ക്രഡിറ്റ് ചെയ്യുന്നത്. അതിനാല്‍ ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭിക്കാനുള്ള ചെറിയ സാധ്യതകള്‍ മാത്രമേ ഉള്ളു. മൈ ജിയോ ആപ്ലിക്കേഷന്‍ വഴി ജിയോ ഡാറ്റ പായ്ക്ക് നിങ്ങളുടെ നമ്പരില്‍ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാം.
റിലയന്‍സ് ജിയോ തങ്ങളുടെ ഡാറ്റ ഓഫര്‍ ചില ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ 27 നും ചിലര്‍ക്ക് ഏപ്രില്‍ 28 നും ക്രെഡിറ്റ് ചെയ്തിരുന്നു. ക്രെഡിറ്റ് തീയതി മുതല്‍ നാല് ദിവസമാണ് ഈ പ്ലാനുകളുടെ വാലിഡിറ്റി. ഇന്നും ജിയോ ഡാറ്റ പായ്ക്ക് ചിലരുടെ അക്കൌണ്ടില്‍ ക്രഡിറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് മെയ് 3 വരെ വാലിഡിറ്റി ലഭിക്കും. ഓഫര്‍ കാലയളവില്‍, ജിയോ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള പ്ലാനിന്റെ ഡാറ്റാ ആനുകൂല്യം കൂടാതെ ദിവസവും 2 ജിബി അധിക ഡാറ്റ ഉപയോഗിക്കാം.
നിലവില്‍ റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് സൌജന്യ ഡാറ്റ നല്‍കുന്നതിനുള്ള പ്രധാന കാരണം ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനാണ്. ലോക്ക്ഡൌണ്‍ കാലയളവില്‍ ആളുകള്‍ വീടുകളില്‍ തന്നെ ഇരിക്കാനും ജോലി ആവശ്യങ്ങള്‍ക്കും മറ്റ് വിനോദങ്ങള്‍ക്കുമായി ആവശ്യത്തിന് ഡാറ്റ ലഭ്യമാക്കാനുമാണ് ജിയോ ഈ അവസരത്തില്‍ ഡാറ്റ പായ്ക്ക് ഉപയോഗിക്കുന്നത്.
എല്ലാവര്ക്കും അറിയാവുന്നതുപോലെ, മെയ് 3 വരെ ഇന്ത്യ പൂര്‍ണമായും പൂട്ടിയിരിക്കുകയാണ്, എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇത് നീണ്ടുനില്‍ക്കും.