ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ ഗതാഗതം താറുമാറാവുകയും ഓണ്‍ലൈന്‍ വഴിയുള്ള സാധനവില്പന നിലക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയുമായി 'ആമസോണ്‍' കൈകോര്‍ക്കുന്നു. ഇതുസംബന്ധിച്ച് റെയില്‍വേയുമായി ധാരണയായതായി ആഗോള ഓണ്‍ലൈന്‍ വില്പനരംഗത്തെ ഭീമന്മാരായ 'ആമസോണി'ന്റെ ഇന്ത്യയിലെ ട്രാന്സ്പോര്ട്ടേഷന് സര്‍വിസ് ഡയറക്ടര്‍ അഭിനവ് സിങ് അറിയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നിലവില്‍ 13 റൂട്ടുകളിലായി റെയില്‍വേ നടത്തുന്ന 'കോവിഡ്-19 പാര്‍സല്‍ സ്പെഷല്‍ ട്രെയിന്‍സ്' സര്‍വിസുകളില്‍ ഭക്ഷ്യ-അവശ്യവസ്തുക്കള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എത്തിക്കുന്നുണ്ട്.
ഇത് 55 റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ 'ആമസോണി'ന്റെ വില്പന സാധനങ്ങള്‍കൂടി ലക്ഷ്യങ്ങളില്‍ എത്തിക്കാനാണ് പദ്ധതി. തല്ക്കാലം മേയ് മൂന്ന് വരെ പദ്ധതി തുടരും.