Friday October 22nd, 2021 - 8:09:am

എല്ലാ സാധനങ്ങളും വില്‍ക്കാനുള്ള അനുമതി വേണമെന്ന്‌സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആമസോണും ഫ്‌ലിപ്കാര്‍ട്ടും

Raji E R
എല്ലാ സാധനങ്ങളും വില്‍ക്കാനുള്ള അനുമതി വേണമെന്ന്‌സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആമസോണും ഫ്‌ലിപ്കാര്‍ട്ടും

അവശ്യ സാധനങ്ങള്‍ മാത്രമല്ല, എല്ലാ സാധനങ്ങളും വില്‍ക്കാനുള്ള അനുമതി സര്‍ക്കാരില്‍ നിന്നും തേട് ഇ കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും. ജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള സാധനങ്ങളും ആവശ്യമാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കിയും ആയിരിക്കും തങ്ങള്‍ പ്രവര്‍ത്തിക്കുക എന്നും അവര്‍ ഉറപ്പ് നല്‍കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക്ക് ഡൌണ്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഇ കൊമേഴ്‌സ് പ്രാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. മഹാമാരിയെ തടയാനായി ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും അവരുടെ പങ്കു വഹിക്കട്ടെ എന്ന് ആമസോണ്‍ പറയുന്നു. പുതിയ ഒരുപാട് ചെറിയ സ്ഥാപനങ്ങള്‍ക്ക് അത് വലിയൊരു സഹായമാകുമെന്ന് ഫ്‌ലിപ്കാര്‍ട്ടും അഭിപ്രായപ്പെട്ടു.
റീടെയിലര്‍മാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ വഴി ഇ കൊമേഴ്‌സ് തന്നെയാണ്. ഒരു പ്രത്യേക കാലയളവിന് ജനങ്ങള്‍ക്ക് വേണ്ടിവരാവുന്ന എല്ലാ സാധനങ്ങളുടെ വില്‍പനക്കും സര്‍ക്കാര്‍ അനുമതി തരണം. അതിലൂടെ ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ഒരു പങ്കു വഹിക്കാന്‍ അവസരം തരണം. ആമസോണ്‍ ഇന്ത്യ പറഞ്ഞു.

നിലവില്‍ അവശ്യ സാധനങ്ങളായ ഭക്ഷണം, വൈദ്യപരിശോധന ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ വില്‍പന മാത്രമാണ് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകളിലൂടെ നടത്താന്‍ അനുവാദമുള്ളൂ.
അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെടാത്തവയുടെ വില്‍പ്പന നടത്താനുള്ള ആലോചനകള്‍ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.

English summary
Amazon and Flipkart ask government to sell permits
topbanner

More News from this section

Subscribe by Email