ഈ വര്‍ഷം ഇതിനകം തന്നെ ഷവോമി ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്, ലോക്ക്ഡൌണ്‍ അവസാനിച്ച് കഴിഞ്ഞാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ബ്രാന്‍ഡ് മറ്റൊരു സെറ്റ് റെഡ്മി സ്മാര്‍ട്ട്ഫോണുകള്‍ കൂടി വിപണിയിലെത്തിക്കും. ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഏറെ ജനപ്രീതിയുള്ള വിപണിയാണ് ഇന്ത്യ. ആകര്‍ഷകമായ വിലയും മികച്ച സവിശേഷതകളുമാണ് റെഡ്മിയെ ഇന്ത്യന്‍ വിപണിയുടെ മുന്‍നിരയില്‍ തന്നെ നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഷവോമി സ്മാര്‍ട്ട്ഫോണുകള്‍
ലീക്ക് റിപ്പോര്‍ട്ടുകളെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയാണെന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇവയില്‍ ചില ഡിവൈസുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാതെ ചൈനയില്‍ മാത്രം അവതരിപ്പിക്കാനും സാധ്യതയുണ്ട്. ലോക്ക്ഡൌണിന്റെ അവസാന ദിവസങ്ങളിലോ അത് കഴിഞ്ഞോ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയുള്ള റെഡ്മി സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്.
ഷവോമി റെഡ്മി 10 എക്സ് (Xiaomi Redmi 10X)
ആന്‍ഡ്രോയിഡ് 10 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള എം.ഐ.യു.ഐ 12 സ്കിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് ഷവോമി റെഡ്മി 10 എക്സ്. മിനിമം 6 ജിബി റാമുള്ള മീഡിയടെക് ഹെലിയോ ജി 80 SoCയാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 48 എം.പി പ്രൈമറി ക്യാമറയും ഡെഡിക്കേറ്റഡ് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് സ്മാര്‍ട്ട്ഫോണിന്റെ പ്രധാന ആകര്‍ഷണം.
ഷവോമി എംഐ 10 യൂത്ത് 5 ജി (Xiaomi Mi 10 Youth 5G)
പേര് സൂചിപ്പിക്കുന്നത് പോലെ 5 ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട്ഫോണായിരിക്കും ഷവോമി എം.ഐ 10 യൂത്ത് 5 ജി. മിഡ് ടയര്‍ സ്മാര്‍ട്ട്ഫോണായിട്ടായിരിക്കും ഇത് പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എംഐ 10, എംഐ 10 പ്രോ എന്നിവയെക്കാള്‍ വളരെ കുറഞ്ഞ വിലയിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുക. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 SoC ആണ് ഈ ഡിവൈസിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 OS- നൊപ്പം കസ്റ്റം MIUI സ്കിന്‍ ഉപയോഗിച്ചായിരിക്കും ഇത് പുറത്തിറക്കുക.
ഷവോമി റെഡ്മി കെ 30ഐ 5ജി (Xiaomi Redmi K30i 5G)
റെഡ്മി കെ 30 5 ജിയേക്കാള്‍ അല്‍പ്പം കരുത്തുറ്റ സ്മാര്‍ട്ട്ഫോണായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്മി ലൈനപ്പിലെ ഡിവൈസാണ് ഷവോമി റെഡ്മി കെ 30 ഐ 5 ജി. 5ജി സപ്പോര്‍ട്ടോടെ പുറത്തിറങ്ങുന്ന ഈ ഡിവൈസിന് 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 800 SoC കരുത്ത് നല്‍കും.
ഷവോമി എംഐ നോട്ട് 10 ലൈറ്റ് (Xiaomi Mi Note 10 lite)
കുറഞ്ഞത് 1080p റെസല്യൂഷനുള്ള വലിയ സ്ക്രീനോടുകൂടിയ ഒരു ഫാബ്ലെറ്റായിരിക്കും ഷവോമിയുടെ എംഐ നോട്ട് 10 ലൈറ്റ്. മിഡ് റേഞ്ച് പ്രോസസറും ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള വലിയ ബാറ്ററിയും ഫോണില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4 കെ വീഡിയോ റെക്കോര്‍ഡിംഗിങ് സപ്പോര്‍ട്ടുള്ള 48/64 എംപി ക്യാമറ അടക്കമുള്ള സവിശേഷതകളും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കും.