Wednesday September 30th, 2020 - 8:15:am

വാട്‌സാപ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതില്‍ 70 ശതമാനം കുറവ്

Raji E R
 വാട്‌സാപ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതില്‍ 70 ശതമാനം കുറവ്

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കൊറോണവൈറസ് കാലത്ത് ഗുണകരമായെന്ന് റിപ്പോര്‍ട്ട്. പരിധി ഏര്‍പ്പെടുത്തിയ വെറും 15 ദിവസത്തിനുള്ളില്‍ വാട്‌സാപ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതില്‍ 70 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ മാസം ആദ്യമാണ് വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വാട്‌സാപ് ഫോര്‍വേഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരേ സമയം ഒന്നിലധികം കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ ഇത് തടഞ്ഞു. ഈ നീക്കം ഇതിനകം തന്നെ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വാട്സാപ് അധികൃതര്‍ പറയുന്നത്.
കോണ്‍ടാക്റ്റിലുള്ള എല്ലാവര്‍ക്കും സുപ്രഭാതം, ഗുഡ് നൈറ്റ് സന്ദേശങ്ങള്‍ കൈമാറാന്‍ ഇഷ്ടപ്പെടുന്നവരെ ഇത് അസ്വസ്ഥരാക്കുമെങ്കിലും ദോഷത്തെക്കാള്‍ കൂടുതല്‍ നല്ലത് ചെയ്യാന്‍ ഈ നിയന്ത്രണത്തിനു കഴിഞ്ഞു. 'വൈറല്‍ മെസേജ് ഫോര്‍വേര്‍ഡുകള്‍' വ്യാപിപ്പിക്കുന്നതില്‍ 70 ശതമാനം കുറവുണ്ടായതായി വാട്സാപ് വെളിപ്പെടുത്തി.

കോവിഡ്-19 നെ ചുറ്റിപ്പറ്റിയുള്ള വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ മാസം ഇന്ത്യയുടെ ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകളായ ഫെയ്‌സ്ബുക്, ബൈറ്റ്ഡാന്‍സ്, ട്വിറ്റര്‍, ഷെയര്‍ചാറ്റ് എന്നിവയ്ക്ക് ഉപദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വാട്‌സാപ് ഷെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വ്യക്തിഗതവും സ്വകാര്യവുമായ സംഭാഷണങ്ങള്‍ക്ക് വാട്‌സാപില്‍ ഒരു ഇടം നിലനിര്‍ത്താന്‍ ഈ മാറ്റം സഹായിക്കുന്നുവെന്ന് കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു. വൈറല്‍ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടത് ചെയ്യാന്‍ വാട്സാപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

English summary
WhatsApp message forwarding is 70% cheaper
topbanner

More News from this section

Subscribe by Email