Monday September 16th, 2019 - 5:56:am
topbanner
Breaking News
jeevanam

സൈബര്‍ സുരക്ഷ ചെറിയ കളിയല്ല; ബിസിനസ്സുകള്‍ക്ക് ഓരോ മിനിറ്റിലും 504 ഭീഷണികള്‍

suji
സൈബര്‍ സുരക്ഷ ചെറിയ കളിയല്ല; ബിസിനസ്സുകള്‍ക്ക് ഓരോ മിനിറ്റിലും 504 ഭീഷണികള്‍

ബിസിനസ്സുകള്‍ക്ക് ഓരോ മിനിറ്റിലും 504 സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി സൈബര്‍ സെക്യൂരിറ്റി കമ്പനി മക്അഫെ റിപ്പോര്‍ട്ട്. റാന്‍സംവെയര്‍ ഉപയോഗിച്ചുള്ള അക്രമങ്ങള്‍ 118 ശതമാനം വര്‍ദ്ധിച്ചു. ഹാക്കര്‍മാര്‍ പുതിയ വഴികളും, കോഡുകളും ഉപയോഗിച്ച് ഡാറ്റ തട്ടിയെടുക്കാന്‍ ഇറങ്ങിത്തിരിച്ചതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അക്കൗണ്ട് വിവരങ്ങള്‍ മോഷ്ടിച്ചെന്നും, ഹാക്ക് ചെയ്യപ്പെട്ടെന്നും കേള്‍ക്കുമ്പോള്‍ സാധാരണ ആരും വലിയ കാര്യമായി കണക്കാക്കാറില്ല. എന്നാല്‍ ഇത്തരത്തില്‍ കവര്‍ന്ന രണ്ട് ബില്ല്യണ്‍ അക്കൗണ്ട് വിവരങ്ങള്‍ കരിഞ്ചന്തയില്‍ ആദ്യ സാമ്പത്തികപാദത്തില്‍ വില്‍പ്പനയ്ക്ക് എത്തിയെന്നാണ് മക്അഫെ പറയുന്നത്.

ഓരോ സൈബര്‍ അക്രമങ്ങളും മനുഷ്യന് നഷ്ടം വരുത്തുന്നുണ്ടെന്ന് മക്അഫെ ഓര്‍മ്മിപ്പിക്കുന്നു. ബിസിനസ്സുകളാണ് ഇതിന്റെ പ്രധാന ഇര. സ്പിയര്‍ഫിഷിംഗ് തന്നെയാണ് പ്രധാന വഴിയെങ്കിലപം റാന്‍സംവെയര്‍ അക്രമങ്ങളും ഹാക്കര്‍മാര്‍ക്ക് പ്രിയങ്കരമാണ്.

ഇമെയില്‍ വിലാസങ്ങള്‍ കവര്‍ന്ന് രഹസ്യമായി ഹാക്കര്‍മാര്‍ തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും മാക്അഫെ കൂട്ടിച്ചേര്‍ക്കുന്നു.

 

Read more topics: business, cyber security
English summary
businesses face over 500 cyber security threats every minute
topbanner

More News from this section

Subscribe by Email