Thursday June 17th, 2021 - 10:27:pm

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാം ഇവരെ അറിഞ്ഞിട്ട്

NewsDesk
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാം ഇവരെ അറിഞ്ഞിട്ട്

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരംഗമായി മാറിയ മൊബൈലുകളും അവയുടെ മികച്ച ഫീച്ചറുകളും വായിക്കാം...

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോട്ടോ എക്‌സ് ഫോഴ്‌സ്

മോട്ടൊറോള ഫാമിലിയില്‍ നിന്ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ആണ് മോട്ടോ എക്‌സ് ഫോഴ്‌സ്. താഴെ വീണാലും പൊട്ടി പോകാത്ത ഷാറ്റര്‍ പ്രൂഫ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും ആകര്‍ഷക ഘടകം. 5.4 ഇഞ്ച് ക്യു എച്ച് ഡി ഡിസ്‌പ്ലേ, 21 മെഗാ പിക്‌സല്‍ റിയര്‍ കാമറ, അഞ്ച് മെഗാ പിക്‌സല്‍ ഫ്രണ്ട് കാമറ എന്നിവയെല്ലാമടങ്ങുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ 3,760 എംഎഎച്ച് നോണ്‍ റിമൂവബ്ള്‍ ബാറ്ററിയുമായാണ് എത്തുന്നത്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെലോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന 5.1 ലോലി പോപ് ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

ഒപ്പോ F1

യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ ഒപ്പോ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണാണ് ജനുവരിയില്‍ പുറത്തിറങ്ങിയ ഒപ്പോ F1. ഈ പുതിയ ഫോണിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത് 1280x720 പിക്‌സല്‍ റെസൊല്യൂഷനോട് കൂടിയ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് നാലാണ്. 1.2 ജിഗാഹെര്‍ട്്‌സ് ഓക്റ്റാ കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 616 പ്രോസസറാണ് ഈ ഫോണിനുള്ളത്. സിര്‍കോണ്‍, സാന്‍ഡ് സര്‍ഫസ് കോട്ടിംഗ് ഉള്ള മെറ്റല്‍ അലോയ് ബോഡി ഇതിനെ ആകര്‍ഷകമായിരിക്കുന്നു. എല്‍ഇഡി ഫഌഷോടുകൂടിയ 13 മെഗാപിക്‌സല്‍ കാമറ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 2,500 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഒപ്പോ F1 ന്റെ സവിശേഷതകളാണ്. 4G യിലെത്തുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ LTE , 3G എന്നിവയിലും ഉപയോഗിക്കാം.

ജിയോണി മാരത്തണ്‍ M5 മിനി

ജിയോണി അടുത്തിടെ പുറത്തിറക്കിയ ബിഗ് ബാറ്ററി സിരീസ് സ്മാര്‍ട്ട് ഫോണുകളിലെ ഏറ്റവും പുതിയ മൊബീലാണ് ജിയോണി മാരത്തണ്‍ M5 മിനി. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 4000 എംഎഎച്ച് ബാറ്ററിയാണുള്ളത് എന്നത് ഇന്റര്‍നെറ്റ് ഉപയോഗം കൂടുതലുള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ്. ആന്‍ഡ്രോയ്ഡ് 5.1 ലോലി പോപ് ആണ് ഓഫ്പറേറ്റിംഗ് സിസ്റ്റം. 1.3 ജിഗാഡെര്‍ട്‌സ് ക്വാഡ് കോര്‍ മീഡിയ ടെക് MT6735 64 ബിറ്റ് പ്രോസസര്‍, 2ജിബി റാം, 16 ജിബി റോം, എട്ട് മെഗാ പിക്‌സല്‍ കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഗാലക്‌സി S7 എഡ്ജ്

ഒന്നര മീറ്റര്‍ വെള്ളത്തില്‍ 30 മിനിട്ട് മുക്കി വെച്ചാലും ഒന്നും സംഭവിക്കില്ല എന്ന വാട്ടര്‍ പ്രൂഫ് ഗാരണ്ടി ടാഗ് ലൈനുമായാണ് ഗാലക്‌സി കുടുംബത്തിലെ S7 എഡ്ജ് എത്തുന്നത്. 4 ജിബി റാമും 600 എംഎഎച്ച് ബാറ്ററിയുമുള്ള ഈ ഫോണ്‍ 5.1 ഇഞ്ച്, 5.5 ഇഞ്ച്, 6.0 ഇഞ്ച് സ്‌ക്രീനുകളില്‍ ലഭ്യമാണ്. 20 മെഗാ പിക്‌സല്‍ കാമറ എന്നിവയെല്ലാമാണ് S7 എഡ്ജിന്റെ പ്രത്യേകതകള്‍.


മൈക്രോസോഫ്റ്റ് ലൂമിയ 650

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് മൈക്രോസോഫ്റ്റ് ലൂമിയ 650 എത്തുന്നത്. അഞ്ചിഞ്ചില്‍ 720x1280 പിസക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ സ്‌നാപ് ഡ്രാഗണ്‍ 212 പ്രോസസര്‍, എട്ട് മെഗാ പിക്‌സല്‍ റിയര്‍ കാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ, 16 ജിബി ബില്‍റ്റ് ഇന്‍ മെമ്മറി, മെമ്മറി കാര്‍ഡിലൂടെ 200 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2000 എംഎഎച്ച് ബാറ്ററി, നാനോ സിം സപ്പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന ഫീച്ചറുകള്‍.

തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

കോലി ആമിറിനെ പുകഴ്ത്തി; പാക്കിസ്ഥാനില്‍ ടിവി തകര്‍ത്ത് പ്രതിഷേധം

രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

Read more topics: smart phones, mobile,
English summary
best smart phones
topbanner

More News from this section

Subscribe by Email