Wednesday April 8th, 2020 - 8:44:am
topbanner

ഈ ക്യാമറ ആപ്പുകള്‍ ഉപയോഗിക്കാറുണ്ടോ ? അല്പമൊന്നു ശ്രദ്ധിക്കൂ

Anusha unni
ഈ ക്യാമറ ആപ്പുകള്‍ ഉപയോഗിക്കാറുണ്ടോ ? അല്പമൊന്നു ശ്രദ്ധിക്കൂ

നമ്മുടെ മുഖം അടിപൊളി ആക്കാൻ ഇപ്പൊ ബ്യൂട്ടി പാർലറുകളേക്കാൾ ആളുകളിപ്പോ ഉപയോഗിക്കുന്നത് ബ്യൂട്ടി ക്യാമറകളാണ്. ഏത് വെളുക്കാത്തവനും ഈ ക്യാമറകളിൽ വെളുത്തിരിക്കും എന്നതുതന്നെ ഇത്തരം ആപ്ലിക്കേഷനുകൾ ആളുകൾ കൂടുതലായി ഉപയോഗപ്പെടുത്താൻ കാരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓരോ നിമിഷവും നിരവധി പുതിയ ആപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍. എന്നാല്‍, ഇതില്‍ ഭൂരിഭാഗം ക്യാമറാ ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതാണ് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോര്‍ട്ട്.

ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ എല്ലാ ക്യാമറകളും ഫോട്ടോ ഗ്യാലറിയും ഉപയോഗിക്കാന്‍ ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഇതോടെ നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ പോലും ഈ ക്യാമറ ആപ്പുകള്‍ക്ക് ചോര്‍ത്താനാകുമെന്നാണ് അറിയുന്നത്. ഇത്തരം ക്യാമറാ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ ഡേറ്റ മോഷ്ടിക്കുകയും ഫോണില്‍ മാള്‍വെയര്‍ ബാധിക്കുകയും ചെയ്യും. ചില ജനപ്രിയ ക്യാമറ അപ്ലിക്കേഷനുകളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും സൈബര്‍ വിദഗ്ധര്‍ തുറന്നുകാട്ടുന്നു.

ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ മേക്കപ്പ്, കാര്‍ട്ടൂണ്‍ ഫില്‍ട്ടര്‍ തുടങ്ങിയവ ഫോട്ടോയില്‍ ചേര്‍ക്കുന്നു. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ ഉപയോക്താവ് ഒരിക്കലും ഈ ആപ്ലിക്കേഷനുകള്‍ സ്വകാര്യ ഡേറ്റ സ്ക്രാപ്പ് ചെയ്ത് വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നതാണ് വസ്തുത.

ഫോണ്‍ ക്യാമറയിലൂടെ ചാരപ്പണി ചെയ്യാന്‍ സാധ്യതയുള്ള ചില ആപ്ലിക്കേഷനുകളുടെ പട്ടിക ചുവടെ

BeautyPlus - Easy Photo Editor & Selfie Camera
Beauty Camera Plus - Sweet Camera - Makeup Photo
Selfie Camera - Beauty Camera & Photo Editor
YouCam Perfect - Best Selfie Camera & Photo Editor
Sweet Snap - Beauty Selfie Camera & Face Filter
Sweet Selfie Snap - Sweet Camera, Beauty Cam Snap
Beauty Camera - Selfie Camera with Photo Editor
Beauty Camera - Best Selfie Camera & Photo Editor
B612 - Beauty & Filter Camera
Face Makeup Camera & Beauty Photo Makeup Editor
Sweet Selfie - Selfie Camera & Makeup Photo Editor
Selfie camera - Beauty camera & Makeup camera
YouCam Perfect - Best Photo Editor & Selfie Camera
Z Beauty Camera
HD Camera Selfie Beauty Camera
Candy Camera - selfie, beauty camera, photo editor
Makeup Camera-Selfie Beauty Filter Photo Editor
Beauty Selfie Plus - Sweet Camera Wonder HD Camera
Selfie Camera - Beauty Camera & AR Stickers
Pretty Makeup, Beauty Photo Editor & Selfie Camera
Beauty Camera
Bestie - Camera360 Beauty Cam
Photo Editor - Beauty Camera
Beauty Makeup, Selfie Camera Effects, Photo Editor
Selfie cam - bestie makeup beauty camera & filters

Read more topics: technology, beauty camera
English summary
beauty cam danger
topbanner

More News from this section

Subscribe by Email