Sunday September 26th, 2021 - 1:01:pm

'സ്പീക്ക്ഫ്രീ' ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം; ഇന്റര്‍നെറ്റ് ഇല്ലാതെ

NewsDesk
'സ്പീക്ക്ഫ്രീ' ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം; ഇന്റര്‍നെറ്റ് ഇല്ലാതെ

കൊച്ചി: ഇന്റര്‍നെറ്റിന്റെ സൗകര്യമില്ലാതെ ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഭവ് കമ്മ്യൂണിക്കേഷന്‍സാണ് ലോകത്തു തന്നെ ആദ്യമായി പദ്ധതി അവതരിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'സ്പീക്ക്ഫ്രീ' എന്ന പേരിലുള്ള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്മാര്‍ട് ഫോണ്‍ ഉള്ള ആര്‍ക്കും കേരളത്തില്‍ നിന്നും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സാധാരണ ഡയല്‍ ചെയ്ത് ഫോണ്‍ വിളിക്കുന്നതുപോലെ സൗജന്യമായി ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സംസാരിക്കുവാന്‍ കഴിയുന്നതാണ് പദ്ധതി.

നിലവില്‍ സൗജന്യമായി ഫോണ്‍ വിളിക്കുന്നതിനും ചാറ്റിങിനും വാട്ട്‌സ് ആപ്പ് അടക്കമുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് വഴിയാണ്. എന്നാല്‍ ഫോണ്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഹാന്റ്‌സെറ്റില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യ ആകര്‍ഷണം.

വിളിക്കുന്ന ഫോണില്‍ മാത്രം 'സ്പീക്ക്ഫ്രീ' ആപ്പ് ഉണ്ടായിരുന്നാല്‍ മതി. കേരളത്തിലെ എല്ലാ ഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍വഴിയും ഇന്ത്യയിലെ ഏതു ഫോണ്‍ കണക്ഷനിലേക്കും വിളിക്കാമെന്നതും ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഒരു ഫോണ്‍ വിളിയുടെ പരമാവധി ദൈര്‍ഘ്യം മൂന്ന് മിനിറ്റ് ആയിരിക്കുമെങ്കിലും വീണ്ടും എത്ര തവണ വേണമെങ്കിലും അതേ കോള്‍ വീണ്ടും ആവര്‍ത്തിക്കാവുന്നതാണ്. സ്പീക്ക് ഫ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മാത്രമാണ് ഇന്റര്‍നെറ്റ് ആവശ്യമുള്ളത്.

മുഹമ്മദ് നസീം, അഹമ്മദ് റഫീക്ക്, ഹഫീസ് അബ്ദുള്‍ ലത്തീഫ്, വാലാന്റോ ആലപ്പാട്ട്, സാബു ടി. രാഘവന്‍ എന്നിവരൂടെ കൂട്ടായ്മയിലാണ് പുതിയ സംരംഭം രൂപപ്പെട്ടിരിക്കുന്നത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ല കലക്ടര്‍ രാജമാണിക്യം ഈ ന്യൂതന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ആര്‍ വിശ്വംഭരന്‍ ആദ്യ ഫോണ്‍ വിളി നടത്തി. ആദ്യഘട്ടത്തില്‍ കേരളത്തിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നതെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടി 'സ്പീക്ക്ഫ്രീ' സര്‍വിസ് വ്യാപിക്കുമെന്ന് അവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : www.sumbav.in, www.speakfree.in ല്‍ ലഭ്യമാണ്.

 'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി': നളിനി ജമീലയുടെ അഭിപ്രായ പ്രകടനം

'സ്പീക്ക്ഫീ' ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം; ഇന്റര്‍നെറ്റ് ഇല്ലാതെ

Read more topics: Speakfree, app, kochi
English summary
Speakfree, An app to let you make free calls launch in kochi
topbanner

More News from this section

Subscribe by Email