Saturday September 19th, 2020 - 8:56:am

കേരളത്തിൽ വോൾട്ടി സേവനം അവതരിപ്പിച്ച് വോഡഫോൺ

NewsDesk
കേരളത്തിൽ വോൾട്ടി സേവനം അവതരിപ്പിച്ച് വോഡഫോൺ

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ മൊബൈൽഫോൺ സേവനദാതാക്കളിലൊന്നായ വോഡഫോൺ വോയ്സ് ഒാവർ എൽടിഇ അഥവാ വോൾട്ടി സേവനങ്ങൾ കേരളത്തിൽ ആരംഭിച്ചു. വോൾട്ടി സേവനം ലഭ്യമാക്കുന്നതോടെ വോഡഫോൺ ഉപയോക്താക്കൾക്ക് എച്ച്ഡി ഗുണനിലവാരത്തിൽ വോയ്സ് കോളുകൾ സാധ്യമാകുന്നു. വോഡഫോണിന്റെ സൂപ്പർനെറ്റ് 4ജി ഉപയോക്താക്കൾക്ക് അധികം ചാർജ് ഒന്നും തന്നെ നൽകാതെ വോൾട്ടി സേവനങ്ങൾ ഉപയോഗപ്പെടുത്താം. കോൾ ചാർജ്ജുകൾ നിലവിലുള്ള പ്ലാനുകൾ പ്രകാരം മാത്രമായിരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ പ്രധാന ടെലികോം സേവനദാതാക്കൾ എന്ന നിലക്ക് പ്രവർത്തനം വിപുലീകരിക്കാനും നെറ്റ്വർക്ക് മെച്ചപ്പെടുത്താനും പുതിയ സാങ്കേതികവിദ്യകൾ ഏർപ്പെടുത്തുന്നതിനും കാര്യമായ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് വോഡഫോൺ കേരള ബിസിനസ് ഹെഡ് അജിത് ചതുർവേദി പറഞ്ഞു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനും സ്മാർട്ട്ഫോണുകളുടെ സാധ്യത ഉപഭോക്താക്കൾക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വോൾട്ടി സംവിധാനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപകാലത്ത് മുംബൈ, ഡെൽഹി-എൻസിആർ, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ഹരിയാന, ചെൈന്ന, യുപി ഇൗസ്റ്റ്, യുപി വെസ്റ്റ്, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലാണ് വോൾട്ടി സേവനങ്ങൾ ലഭ്യമാക്കിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെമ്പാടും ഘട്ടംഘട്ടമായി വോൾട്ടി സേവനം ലഭ്യമാക്കും.

വോൾട്ടി സംവിധാനം എങ്ങനെ ആസ്വദിക്കാം

1. വോൾട്ടി സംവിധാനമുള്ള മൊബൈൽ ഫോൺ ഉള്ളവർക്ക് വോഡഫോൺ വോൾട്ടി ലഭിക്കും. നിലവിൽ നിരവധി മൊബൈൽ ഫോണുകൾ വോൾട്ടി സംവിധാനമുള്ളവയാണ്. ഇത്തരം മോഡലുകളുടെ എണ്ണം വർദ്ധിക്കുന്നുമുണ്ട്. താങ്കളുടെ മൊബൈലിൽ വോഡഫോൺ വോൾട്ടി ലഭിക്കുമോ എന്നറിയാൻ സന്ദർശിക്കുക www.vodafone.in/volte

2. മൊബൈൽ ഫോണിലെ ഒാപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യുക
3. വോഡഫോൺ 4ജി സിം ആണ് ഫോണിലുള്ളതെന്ന് ഉറപ്പുവരുത്തുക: ഡുവൽ സിം ഫോണുള്ളവർ വോഡഫോൺ 4ജി സിം ഒന്നാമത്തെ സ്ലോട്ടിൽ ആണ് ഇട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. കൂടാതെ നെറ്റ്വർക്ക് മോഡ് ‘4G/3G/2G (Auto)' എന്ന രീതിയിൽ സെറ്റ് ചെയ്യണം.

Read more topics: Vodafone, launche, VoLTE, Kerala,
English summary
Vodafone launches VoLTE in Kerala
topbanner

More News from this section

Subscribe by Email